കേരള എക്സ്പ്രസ് ഷോ മെയ് 17 ശനിയാഴ്ച ഹൂസ്റ്റനില്‍
Text Size
മൊയ്തീന് പുത്തന്‍ചിറ
puthenchirayil@gmail.com
Story Dated: Thursday, May 08, 2014 10:42 hrs UTC
ഹൂസ്റ്റന്‍: മലയാളികളുടെ പ്രിയ താരങ്ങളായ മുകേഷും ജഗദീഷും ചേര്‍ന്ന് നയിക്കുന്ന കേരള എക്സ്പ്രസ് സ്റ്റേജ് ഷോ മെയ് 17 ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. അമേരിക്കയിലെമ്പാടും വിജയകരമായി പ്രദര്‍ശിപ്പിച്ചു വരുന്ന ഈ ഷോയുടെ ഹൂസ്റ്റനിലെ ആതിഥേയര്‍ ഹൂസ്റ്റന്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആണ്.
ജനപ്രിയ നായകരായ മുകേഷിനെയും, ജഗദീഷിനെയും കൂടാതെ പ്രശസ്ത നര്‍ത്തകിയും നടിയുമായ മീരാ നന്ദന്, ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകന് നജീം അര്‍ഷാദ്, പിന്നണി ഗായകരായ അഖില ആനന്ദ്, അബ്ദുള്‍ റഹ്മാന് എന്നിവരും കേരളത്തില്‍ നിന്നുള്ള മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്നു.
ഹൂസ്റ്റന്‍ സെന്റ് മേരീസ് ഇടവകയുടെ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ ഷോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫാ. ബിനു ജോസഫ് (വികാരി)2817867256, ജോര്‍ജ്ˆ പൈലി 8327049720, ചാണ്ടി തോമസ് 8326923592, രാജേഷ് വര്‍ഗീസ് 8322730361, ഷാജി മര്‍ക്കോസ് 8327253514 എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്..
Comments