You are Here : Home / USA News

നൈനയും ഗ്രാന്റ് കാന്യന്‍ യൂണിവേഴ്സിറ്റിയും വിദ്യഭ്യാസ പങ്കാളിത്ത ഉടമ്പടിയില്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, May 08, 2014 10:36 hrs UTC

ന്യൂയോര്‍ക്ക്. നൈനയും ഗ്രാന്റ് കാന്യന്‍ യൂണിവേഴ്സിറ്റിയും (ജി സി യു) വിദ്യഭ്യാസ പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതനുസരിച്ച് ഗ്രാന്റ് കാന്യന്‍ യൂണിവേഴ്സിറ്റി നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് 15% സ്കോളര്‍ഷിപ് (ഫീസ് ഇളവ്) നൈനയിലെ ഓരോ അംഗത്തിനും അവരുടെ ജീവിത പങ്കാളിക്കും ലഭിക്കും. നൈനയില്‍ അംഗത്വമെടുത്തിട്ടുള്ള എല്ലാ നേഴ്സിങ്ങ് സംഘടനകളിലെയും പ്രവര്‍ത്തകര്‍ക്കും ഈ സ്കോളര്‍ഷിപ് ഇതേ തോതില്‍ ലഭിക്കും.നഴ്സിങ്ങ് കോഴ്സുകള്‍ക്കു മാത്രമല്ല; നഴ്സിംഗേതര കോഴ്സുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. അമേരിക്കയ്ക്കു വെളിയില്‍ നിന്ന് ജി സി യുവില്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ പഠിക്കുന്ന നൈനാ പ്രവര്‍ത്തകര്‍ക്കും നൈനാ അംഗ സംഘടനാംഗങ്ങള്‍ക്കും ഈ സൌകര്യങ്ങള്‍ അനുവദിക്കും.

 

നാലിലധികം വിദ്യാര്‍ത്ഥികള്‍; ജി സി യുവില്‍ ഏതെങ്കിലും വിദൂര വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ചേരുവാന്‍ തയîാറാകുന്നു എങ്കില്‍; ആ പ്രദേശത്ത് നൈനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അംഗസംഘടനയുടെ മീറ്റിങ്ങ് ഓഫീസില്‍; ഗ്രാന്റ് കാന്യന്‍ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ വന്ന്; വിദ്യാഭ്യാസ എന്‍റോള്‍മെന്റ് കാര്യങ്ങളില്‍ സഹായിക്കുന്നതാണ്. നൈനാ അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്ണ്‍ ഡോ.സോളിമോള്‍ കുരുവിളയാണ് ജി സി യുവിന്റെ പ്രൈമറി കോണ്‍ടാക്റ്റ്, നൈനാ വെബ്സൈറ്റ്-ന്യൂസ്ലെറ്റര്‍ ചെയര്‍ പേഴ്സണ്‍ റേച്ചല്‍ കോശിയാണ് സെക്കന്ററി കോണ്‍ടാക്റ്റ്. നൈനാ പ്രസിഡന്റ് വിമലാ ജോര്‍ജ് , നൈനാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മേരി ഏബ്രാഹം എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.