You are Here : Home / USA News

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കണ്‍വെന്‍ഷന്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 06, 2014 10:34 hrs UTC

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക 2015 കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആദ്യ ആഴ്‌ചയ്‌ക്കുള്ളില്‍ തന്നെ അമ്പതില്‍ അധികം രജിസ്‌ട്രേഷന്‍ ലഭിച്ചുകഴിഞ്ഞു. 2015 കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കണ്‍വെന്‍ഷനില്‍ അഞ്ഞൂറില്‍ അധികം കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന്‌ കരുതുന്നതായി പ്രസിഡന്റ്‌ ടി.എന്‍. നായര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷന്‍ പതിവിലും വ്യത്യസ്‌തമായി യുവാക്കള്‍ക്ക്‌ മികച്ച പ്രാതിനിധ്യം നല്‍കി ആയിരിക്കും നടപ്പാക്കുകയെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

 

www.namaha.org എന്ന വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പേജ്‌ സന്ദര്‍ശിച്ചാല്‍ പത്ത്‌ തുല്യ തവണകളായി കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ നടത്തുവാനുള്ള സൗകര്യം ലഭ്യമാണ്‌. വളരെ ലളിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പേജ്‌ ഇതിനോടകം എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. സാമൂഹിക-സാംസ്‌കാരിക-അദ്ധ്യാത്മിക രംഗത്തെ പ്രമുഖരായ വ്യക്തികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മാനസീക ഉല്ലാസവും അതിലുപരി ആദ്ധ്യാമിത്മിക നാലു മുഴുനീള ദിവസമായിരിക്കും സമ്മാനിക്കുകയെന്ന്‌ സെക്രട്ടറി ഗണേഷ്‌ നായര്‍ അഭിപ്രായപ്പെട്ടു.

 

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സ്‌പെല്ലിംഗ്‌ ബീ, യുവസംഗമം എന്നിവ ദേശീയ ശ്രദ്ധനേടിയ പ്രോഗ്രാമുകളാണ്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഹൈന്ദവരുടെ ഹൃദയസ്‌പന്ദനമായി അഞ്‌ജലി മാഗസിന്‍ എല്ലാമാസവും കണ്‍വെന്‍ഷന്‍ വിവരങ്ങളുമായി നിങ്ങളെ തേടിയെത്തുന്നു. റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ നടന്ന എല്ലായിടങ്ങളിലും വമ്പിച്ച ജനപിന്തുണ ലഭിക്കുന്നതായി പ്രസിഡന്റ്‌ ടി.എന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ലോക നന്മയ്‌ക്കായും, സാംസ്‌കാരിക ഉന്നമനത്തിനായും നടത്തിവരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കും അതിയായ ജനപിന്തുണ ലഭിക്കും എന്നതിനുള്ള ഉദാത്ത ഉദാഹരണമാണ്‌ ഈ ഹൈന്ദവ സമ്മേളനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനവിജയം ചൂണ്ടിക്കാണിക്കുന്നത്‌. ജൂലൈ രണ്ടു മുതല്‍ ആറുവരെ നടക്കുന്ന ഈ മഹാ സമ്മേളനവും ചരിത്രത്താളുകളില്‍ വിജയകഥയുടെ ഒരു പൊന്‍തൂവലായിരിക്കും.

 

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ജന്മംകൊണ്ട തറവാട്ടിലേക്ക്‌ തിരിച്ചുവന്ന സംഘടനയുടെ 2015 കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളോടും പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ജനറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍, ട്രഷറര്‍ രാജു പിള്ള എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സതീശന്‍ നായര്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.