You are Here : Home / USA News

ഐറിഷ്കാരോടൊപ്പം കൈ കോര്‍ത്ത് പിടിച്ച് ജെ.എഫ്.എ

Text Size  

Story Dated: Thursday, March 20, 2014 11:38 hrs UTC

ന്യൂയോര്‍ക്ക്: മാര്‍ച്ച് 16 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിയോട്കൂടി ന്യൂ ജേഴ്സിയിലെ ബര്‍ഗന്‍ ഫീല്‍ഡില്‍ വച്ച് നടത്തിയ സെന്റ് പാട്രിക്സ് ഡേ പരേഡില്‍ കുഞ്ഞുങ്ങളുടെ മേല്‍ മാതാ പിതാക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങളും നിയന്ത്രണങ്ങളും നിയമം വഴി ലഭ്യമാക്കണമെന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങി പടപൊരുതുന്ന “ന്യൂ ജഴ്സി സേഫ് ആന്‍ഡ് സൗണ്ട്” എന്ന സന്നദ്ധ സംഘടനയോട് ഐക്യദാര്‍ഡ്യം പ്രക്യാപിച്ച് കൊണ്ട് ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ പ്രവര്‍ത്തകരും ഐറിഷ്കാരോടൊപ്പം കൈ കോര്‍ത്ത് പിടിച്ച് തങ്ങളുടെ അഭിപ്രായം പ്രകടമാക്കുകയുണ്ടായി.ന്യൂ ജഴ്സിയിലെ നിയമമനുസരിച്ച് 16 വയസ്സ് കുട്ടികള്‍ക്ക് ആയിക്കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് അവരുടെ മേല്‍ യാതൊരു അവകാശങ്ങളുമില്ല. അവരെ തട്ടിക്കൊണ്ട് പോയാല്‍ തന്നെ അവരെ വിട്ടുകിട്ടാന്‍ വരെ പ്രയാസമാണ്. ജെ.എഫ്.എ അനുഭാവിയും ഫ്രീലാന്‍സ് എഴുത്തുകാരനും, മീഡിയ പ്രൊഡ്യൂസറുമായ ജോസ് പിന്റോ സ്റ്റീഫന്റെ തൊട്ടയല്‍‌വാസിയായ ഐറിഷ് കുടുംബത്തിലെ 16 വയസ്സുള്ള മകന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി മറ്റൊരു കുടുംബത്തിന്റെ കസ്റ്റഡിയില്‍ അകപ്പെട്ടുപോയിട്ട് ആ കുട്ടിയെ വിട്ടുകിട്ടാന്‍ പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അതു പോലെ തന്നെ മറ്റു നിരവധി മാതാപിതാക്കള്‍ക്കും ഈ ഗതികേട് സംഭവിച്ചു. അവരും എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് “ന്യൂ ജഴ്സി സേഫ് ആന്‍ഡ് സൗണ്ട്” എന്ന സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. ന്യൂ ജഴ്സി സ്റ്റേറ്റ് സെനറ്റര്‍ ലൊറേറ്റ വെയില്‍ ബര്‍ഗ് ആയി ബന്ധപ്പെട്ട് കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഒരു നിയമ നിര്‍മ്മാണ ബില്‍ ഉണ്ടാക്കി അത് സെനറ്റിലൂടെ പാസ്സാക്കുന്നതിനു വേണ്ടി ഒരു പെറ്റീഷനിലൂടെ ഒപ്പ് ശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ് ഈ സംഘടനാ പ്രവര്‍ത്തകര്‍. ജെ.എഫ്.എയും അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നറിയിച്ചതോടെ, സംഘടനാ പ്രവര്‍ത്തകര്‍ ജെ.എഫ്.എ പ്രതിനിധികളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയുണ്ടായി. ബര്‍ഗന്‍ ഫീല്‍ഡിന്റെ വിരിമാറിലൂടെ മലയാളികളായ ജെ.എഫ്.എ പ്രവര്‍ത്തകര്‍ നടന്നുനീങ്ങിയപ്പോള്‍ വഴിയുടെ ഇരുവശങ്ങളില്‍ നിന്നും പൊതുവെ വെള്ളക്കാരായ ജനങ്ങള്‍ സ്വാഗതം ആശംസിക്കുകയുണ്ടായി. ജെ.എഫ്.എയെ പ്രതിനിധീകരിച്ചവരില്‍ പ്രസ്ഥാനത്തിന്റെ ട്രഷറര്‍ തോമസ് എം തോമസ്, രവീന്ദ്രന്‍ നാരായണന്‍, ചെയര്‍മാന്‍ കൂടിയായ ഈ ലേഖകനോടൊപ്പം ന്യൂ ജഴ്സിയില്‍ താമസക്കാരനായ ഡോ. ജോജി ചെറിയാന്‍, തോമസ് പിന്റോ സ്റ്റീഫന്‍ എന്നിവരും ഉണ്ടായിരുന്നു.അന്നേ ദിവസം കൊടുംതണുപ്പായിരുന്നിട്ട് കൂടി അതൊന്നും വകവയ്ക്കാതെ മൈലുകള്‍ നടന്നുള്ള ഒരു പ്രകടനമായിരുന്നു അത് എന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജെ.എഫ്.എയ്ക്ക് മലയാളികള്‍ എന്നുള്ളതിനെ മറികടന്ന് അമേരിക്കന്‍ മുഖ്യധാരയിലേക്ക് കാലെടുത്ത് വയ്ക്കുന്നതിനും പടിപടിയായി മുന്‍‌പന്തിയിലേക്ക് കടന്നു ചെല്ലുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. ജെ.എഫ്.എ എന്ന പ്രസ്ഥാനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. എങ്കില്‍ പോലും അമേരിക്കയിലെ മറ്റു പല സംഘടനകള്‍ക്കും പറ്റാത്ത പല നല്ല കാര്യങ്ങളും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതിനും, ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവയ്ക്ക് വേണ്ട മാര്‍ഗ നിദ്ദേശങ്ങള്‍ നല്‍കുന്നതിനും ജെ.എഫ്.എ ടീമിനു കഴിഞ്ഞു എന്നുള്ള കാര്യം എടുത്തു പറയേണ്ടതാണ്. ഈയിടെ മിസ്സോറിയിലെ സെന്റ് ലൂയിസില്‍ വച്ച് നടന്ന ഹിറ്റ് ആന്‍ഡ് റണ്‍ സംഭവത്തില്‍ മൃഗീയമായി കൊല്ലപ്പെട്ട ഡോ. റോയ് ജോസഫിന്റെ സംഭവം സോഷ്യല്‍ മീഡിയാകളിലൂടെ ജന ഹൃദയങ്ങളില്‍ എത്തിക്കുന്നതിനും ഡോ. റോയ് ജോസഫിന്റെ കുടുംബാഗങ്ങള്‍ക്ക് വേണ്ട ധാര്‍മ്മിക ബലം ഒരു നാഷണല്‍ ടെലി കോണ്‍‌ഫറന്‍സിലൂടെ നല്‍കുന്നതിനും, അതിനിരയാക്കിയ കുറ്റവാളിയെ രക്ഷപ്പെട്ട് പോകാന്‍ അനുവദിക്കാതെ ന്യായമായി ശിക്ഷിക്കുന്നതിനും, ഡോ. റോയിയുടെ കുടുംബാഗങ്ങള്‍ക്കും ആശ്രിതര്‍ക്കും അര്‍ഹമായ രീതിയില്‍ നഷ്ടപരിഹാരം ലഭിക്കുതു വരെ നിയമയുദ്ധത്തില്‍ അവര്‍ക്ക് വേണ്ട ധാര്‍മിക പിന്തുണയും, വിദഗ്ദോപദേശങ്ങളും നല്‍കുന്നതിനും ജെ.എഫ്.എ തീരുമാനമെടുക്കുകയുണ്ടായി. ഇവയ്ക്കെല്ലാം പുറമെ ന്യൂ ജഴ്സിയില്‍ ഭീകര പ്രവര്‍ത്തകന്‍ എന്ന കുറ്റമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആകാശ് ദലാല്‍ എന്ന ഇന്ത്യക്കാരനായ ചെറുപ്പക്കാരനെ ജയില്‍ മോചിതനാക്കുന്നതിനു വേണ്ടി ന്യൂ ജഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വച്ച് മാര്‍ച്ച് 28ന് വൈകീട്ട് 6.30ന് നടക്കുന്ന പബ്ലിക്ക് മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണവും ജെ.എഫ്.എയ്ക്ക് ലഭിച്ച് കഴിഞ്ഞു.>പ്രസ്തുത പൊതു യോഗത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമൂഖരായ പല വ്യക്തികളും പങ്കെടുക്കുന്നതായിരിക്കും. ഇന്‍ഡോ- അമേരിക്കന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രതീപ് കോത്താരി ഇതിന് നേതൃത്വം നല്‍കുന്നു. ടി.വി ഏഷ്യയുടെ വി. ആര്‍ ഷാ, പദ്മഭൂഷണ്‍ ഡോ. സുധീര്‍ പരീഖ്, എഫ്.വൈ.എയുടെ രമേഷ് പട്ടേല്‍, ആല്‍ബര്‍ട്ട് ജസ്സാനി, ഗുല്‍ഷന്‍ ചോബ്രാ, റവ. ജിം തോമസ്, സാം ഖാന്‍ തുടങ്ങി അനവധി പ്രമൂഖ നേതാക്കളും പങ്കെടുക്കുന്നതാണ്. ജെ.എഫ്.എയോട് അനുഭാവമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാവുന്നതാണ്. അഡ്രസ്സ്: റോയല്‍ ആല്‍ബര്‍ട്ട് പാലസ്, 1050 കിം ജോര്‍ങ്ക്സ് പോസ്റ്റ് റോഡ്, ഫോര്‍ഡ്സ്/ എഡിസണ്‍ എന്‍.ജെ 08837 വിവരങ്ങള്‍ക്ക്: പ്രതീപ് പീറ്റര്‍ കോത്താരി – 732 259 6874, Email – peterkothari@yahoo.com , ജോസ് പിന്റോ സ്റ്റീഫന്‍ – 201 602 5091, തോമസ് കൂവള്ളൂര്‍ – 914 409 5772

അങ്ങനെ മലയാളികളായ നമുക്ക് പതുക്കെപ്പതുക്കെ അമേരിക്കന്‍ മുഖ്യധാരയിലേക്കിറങ്ങി നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ജെ.എഫ്.എ എല്ലാവരെയും ഈ പ്രസ്ഥാനത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിച്ച് കൊള്ളുന്നു.

ജെ.എഫ്.എയുടെ വെബ്സൈറ്റ് ജെ‌എഫ്‌എ അമേരിക്ക ഡോട്ട് കോമില്‍ സന്ദര്‍ശിക്കാവുന്നതാണ്. താമസിയാതെ ചില മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഏക മനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സേവന താല്പര്യമുള്ള സ്വയം സേവകരെയാണ് ജെ.എഫ്.എയ്ക്ക് ആവശ്യം. അങ്ങനെയുള്ളവരെ ഞങ്ങള്‍ ഈ പ്രസ്ഥാനത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. ഞങ്ങളുടെ നാഷ്ണല്‍ ടെലി കോണ്‍‌ഫറന്‍സില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഒരു വാര്‍ത്തയ്ക്കുപരിയായി ഇതൊരു ക്ഷണക്കത്തായി കരുതാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More