You are Here : Home / USA News

ഫോമാ നാഷണല്‍ നേതാക്കള്‍ മിഷിഗണില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 08, 2014 09:31 hrs UTC

ഡിട്രോയ്റ്റ്: ഫോമാ റീജിയണ്‍ 9 / ഗ്രേറ്റ് ലേക്‌സ്‌റീജിയന്റെ കണ്‍വെന്‍ഷനിലും യൂത്ത്‌ഫെസ്റ്റിവലിലും പങ്കെടുക്കാന്‍ ഫോമാ ദേശീയ നേതാക്കളായ പ്രസിഡന്റ് ജോര്‍ജ്മാത്യുവും ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്സും പങ്കെടുക്കുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ദേശീയ നേതാക്കള്‍ മിഷിഗണില്‍ എത്തുന്നത്, മിഷിഗണിലെ ഫോമാ നേതൃത്വത്തിന് ഉത്തേജനം നല്‍കുന്നതാണ്.

മാര്‍ച്ച് 8 ആം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് റജിസ്ട്രഷനോടു കൂടി ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 10 മണിവരെ ഉണ്ടാകും. മിഷിഗണിലെ വാറെന്‍ സിറ്റിയിലെ പേരെന്റ് അവന്യുവിലുള്ള സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. അതേസമയം പരിപാടികളുടെ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്ന്‌ ഫോമാ റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി ആര്‍.വി.പി രാജേഷ്‌നായര്‍ അറിയിച്ചു. പരിപാടികള്‍ വിജയമാക്കുവാന്‍ എല്ലാ മലയാളികളോടും ആഹ്വാനം ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More