You are Here : Home / USA News

ന്യൂയോര്‍ക്കില്‍ `ദാസേട്ടന്‍ യെസ്റ്റര്‍ഡേ ടുഡേ' സംഗിതന്ധ്യയുടെ ലോഞ്ചിംഗ്‌ നടത്തി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, March 02, 2014 12:22 hrs UTC

 

ന്യൂയോര്‍ക്ക്‌: വസന്തകാലത്തിനിനി ഒരു മാസം. വസന്തത്തിന്റെ വരവോടെയാണ്‌ അമേരിക്കന്‍ മലയാളികളെ ആനന്ദലഹരിയിലാറിക്കാന്‍ നാട്ടില്‍ നിന്ന്‌ കലാകാരന്മാരുടെ സംഘമെത്തി തുടങ്ങുന്നത്‌. പത്തോളം ടീമാണ്‌ ഇത്തവണ എത്തുന്നത്‌. ഇതില്‍ ഏറ്റവും ശ്രദ്ധേയമായി മുന്‍നിരയിലുള്ളത്‌ പത്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്‌, വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ ലൈവ്‌ ഓക്കസ്‌ട്രയുടെ അമ്പകടിയോടെ അവതരിപ്പിക്കുന്ന സംഗീതസ്വരസുധയാണ്‌.

ന്യൂയോര്‍ക്ക്‌ മലയാളികള്‍ക്കായി മെയ്‌ 11-ന്‌ ഞായറാഴ്‌ച കോള്‍ഡന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയുടെ കിക്ക്‌ഓഫ്‌ മീറ്റിംഗ്‌ ആര്‍ഭാടപൂര്‍വ്വം ജെറീക്കോയിലുള്ള കൊട്ടീലിയന്‍ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെട്ടു. ശ്രീനാരായണ അസോസിയേഷന്‍, കേരള സമാജം, യൂണിവേഴ്‌സല്‍ മൂവീസ്‌, ഹെഡ്‌ജ്‌ ബ്രേക്കറേജ്‌ എന്റര്‍ടൈന്‍മെന്റ്‌ ഡിവിഷന്‍ എന്നിവയുടെ സംയുക്ത സംരംഭമായാണ്‌ ന്യൂയോര്‍ക്കില്‍ ഷോ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ഹെഡ്‌ജ്‌ സാരഥി ജേക്കബ്‌ ഏബ്രഹാം (സജി) സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹെഡ്‌ജ്‌ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ അഗതികള്‍ക്കും രോഗികള്‍ക്കും അത്താണിയാകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രോഗ്രാമിന്റെ ലാഭവിഹിതം അവര്‍ക്കും ലഭ്യമാക്കുന്നതാണെന്ന്‌ സജി പറഞ്ഞു. വിന്‍സെന്റ്‌ ജ്വലേഴ്‌സിന്റെ ബോബ്‌ വര്‍ഗീസ്‌, കേരള സമാജം പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ട്‌, മലയാളം ഐപി ടിവി എന്നിവര്‍ ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാരും, പോള്‍ കറുകപ്പിള്ളില്‍ (ഫൊക്കാന മുന്‍ പ്രസിഡന്റ്‌), വര്‍ക്കി ഏബ്രഹാം (എറിക്‌ ഷൂസ്‌), ബേബി ഊരാളില്‍ (മുന്‍ ഫോമാ പ്രസിഡന്റ്‌), ബാലചന്ദ്രപ്പണിക്കര്‍ (ഡയാനാ ഓട്ടോ ബോഡി), ഡോ. പ്രീതാ കുരുവിള (ഡെന്റല്‍ ഓഫീസ്‌), തോമസ്‌ മാത്യു (ഈസ്റ്റ്‌ കോസ്റ്റ്‌ മോര്‍ട്ട്‌ഗേജ്‌), ഡോ. ദീപു/ഡോ. സതീഷ്‌ (ബ്രൂക്ക്‌ ഹെവന്‍ കാര്‍ഡിയോളജി), റോയി എണ്ണച്ചേരില്‍ (മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌), തോമസ്‌ (കൊട്ടീലിയന്‍ റെസ്റ്റോറന്റ്‌), ബിന്‍സി (ഏറ്റി ആന്‍ഡ്‌ റ്റീ) എന്നിവര്‍ സ്‌പോണ്‍സര്‍മാരുമായി പ്രോഗ്രാമിന്‌ കൈത്താങ്ങായി വന്നിട്ടുണ്ടെന്ന്‌ അവരെ ആദരിക്കവെ സജി പറഞ്ഞു. മീഡിയാ രംഗത്തുനിന്നും മലയാളം ഐപി ടിവി (സുനില്‍ ട്രൈസ്റ്റാര്‍), എമര്‍ജിംഗ്‌ കേരള, അക്ഷരം മാഗസിന്‍, അശ്വമേധം ഡോട്ട്‌കോം, ജയ്‌ഹിന്ദ്‌ വാര്‍ത്ത, മലയാളം പത്രം, ആഴ്‌ചവട്ടം, കെ.ടി.വി, യൂണിഴ്‌സല്‍ മൂവീസ്‌ എന്നിവരും സ്‌പോണ്‍സര്‍മാരാണ്‌.

`ദാസേട്ടന്‍ യെസ്റ്റര്‍ഡേ ടുഡേ- ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ ഈവനിംഗ്‌' എന്ന ഈ പ്രോഗ്രാമിന്റെ നാഷണല്‍ സ്‌പോണ്‍സര്‍മാര്‍ ബോബി ചെമ്മണ്ണൂരും, കേരളാ ഗാര്‍ഡന്‍സും ആണ്‌ (ജോണ്‍ ടൈറ്റസും) ആണ്‌.

ന്യൂയോര്‍ക്കിലെ പ്രോഗ്രാം നടത്തുന്ന ശ്രീനാരായണ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ പ്രസിഡന്റ്‌ പ്രസന്നന്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ എ വേണുഗോപാലന്‍, ഗോപിനാഥ്‌ പണിക്കര്‍, സുധന്‍ പാലയ്‌ക്കല്‍, രവീന്ദ്രന്‍ ഗംഗാധരന്‍, കെ.ജി. ഗംഗാധരന്‍, മണി എം.സ്‌, സഹൃദയന്‍ കെ.ജി, സജീവ്‌ ചേന്നാട്ട്‌, സന്തോഷ്‌ ചെമ്പന്‍, കണ്ണന്‍ മുരളി, ജയചന്ദ്രന്‍ ആര്‍, ബാലചന്ദ്ര പണിക്കര്‍ എന്നിവരുള്‍പ്പെട്ട അനേകം പേര്‍ പങ്കെടുത്തു. കേരള സമാജത്തെ പ്രതിനിധീകരിച്ച്‌ പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ടിന്റെ നേതൃത്വത്തില്‍ കുഞ്ഞ്‌ മാലിയില്‍, വിനോദ്‌ കെയാര്‍കെ എന്നിവര്‍ ഉള്‍പ്പടെ സമാജാംഗങ്ങളും പങ്കെടുത്തു. യൂണിവേഴ്‌സല്‍ മൂവീസിന്റെ സൈഫി, ടോബിന്‍, ഹെഡ്‌ജ്‌ ബ്രോക്കറേജിന്റെ സണ്ണി, മോഹന്‍ എന്നിവരെ കൂടാതെ ഡോ. മധു പിള്ള, ലോംഗ്‌ ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജീമോന്‍, എന്‍.ബി.എയുടെ സതീഷ്‌, മഹിമയുടെ ജയചന്ദ്രന്‍ തുടങ്ങി ഒട്ടനവധി പേര്‍ പരിപാടിയില്‍ പങ്കെടുത്ത്‌ പിന്തുണ അറിയിക്കുകയും ആശംസകള്‍ നേരുകയുമുണ്ടായി. അനിയന്‍ മൂലയില്‍, പ്രദീപ്‌, ബെന്‍സി, ടിറ്റി, സജി, ബാജി, ഡോ. ഷാജി പൂവത്തൂര്‍, വിനോദ്‌ സി.പി.എ തുടങ്ങിയവരും പങ്കെടുത്തു.

ഇവന്റ്‌ കാറ്റ്‌സിന്റെ പ്രവര്‍ത്തകരാണ്‌ പ്രോഗ്രാമിന്റെ സാങ്കേതികവശങ്ങള്‍ ക്രമീകരിച്ചത്‌. ശബരീനാഥ്‌, ശാലിനി രാജേന്ദ്രന്‍ എന്നിവര്‍ സംഗീതപരിപാടിക്ക്‌ നേതൃത്വം നല്‍കി. ഡോ. മോഹന്‍, മുരളി, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരും ഗാനാലാപനം നടത്തി.
ജോര്‍ജ് തുമ്പയില്‍ ആയിരുന്നു എം.സി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.