You are Here : Home / USA News

സാന്‍ഹൊസെയില്‍ ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ ചരമശതാബ്‌ദിയും വാര്‍ഷികാഘോഷവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 01, 2014 05:36 hrs UTC

 

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ കോട്ടയം രൂപതയുടെ സ്ഥാപക പിതാവായ ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ ചരമ ശതാബ്‌ദി ആഘോഷവും ഇടവകയുടെ വാര്‍ഷികാഘോഷവും ജനുവരി 26-ന്‌ ഞായറാഴ്‌ച ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ അച്ചന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.

കേരള സുറിയാനി സഭയുടെ ആദ്യ നാട്ടുമെത്രാന്മാരില്‍ ഒരുവനും, ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ വികാരി അപ്പസ്‌തോലിക്കയും, വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക പിതാവുമായ മാക്കീല്‍ പിതാവിന്റെ ജീവിത വിശുദ്ധിയും ആഴമേറിയ ദൈവ വിശ്വാസവും വിശ്വാസികള്‍ക്ക്‌ മാതൃകയാണെന്ന്‌ ജോസച്ചന്‍ പ്രസംഗമേധ്യേ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന്‌ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി ബിനോയി ചേന്നാത്ത്‌ വാര്‍ഷിക റിപ്പോര്‍ട്ടും, ഫിലിപ്പ്‌ ചെമ്മരപ്പള്ളി വാര്‍ഷിക കണക്കും അവതരിപ്പിച്ചു. പാരീഷ്‌ ഹാളിന്റെ ഇന്‍ചാര്‍ജും കൈക്കാരനുമായ വിന്‍സ്‌ പുളിക്കല്‍ ഹാളിന്റെ നടത്തിപ്പിനെപ്പറ്റിയും, വരുന്ന ആറു മാസത്തേക്കുള്ള ബുക്കിംഗിനെക്കുറിച്ചും സംസാരിച്ചു. യോഗത്തിന്റെ അദ്ധ്യക്ഷനായ ജോസച്ചന്‍ പാരീഷ്‌ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്കുകൂടി തുടരുമെന്ന്‌ അറിയിച്ചു. യോഗത്തിന്‌ ജാക്‌സണ്‍ പുറയംപള്ളി, അസി പറത്തറ, വിവിന്‍ ഓണശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More