You are Here : Home / USA News

ഡാളസ് സഹൃദയവേദിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28ന് കരോള്‍ട്ടണില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 20, 2013 11:02 hrs UTC

ഡാളസ് : ഡാളസ് സഹൃദയവേദി ഡാളസ്സിലെ മലയാളികള്‍ക്ക് ആദ്യമായി ക്രിസ്തുമസ് ആഘോഷങ്ങള്‍ ഒരുക്കുന്നു. ഡിസംബര്‍ 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കരോള്‍ട്ടന്‍ ജെനറ്റ് വേയില്‍ നടക്കുന്ന ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ പ്രസിഡന്റ് എബി തോമസ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം നിര്‍വ്വഹിക്കും. സുകു വര്‍ഗ്ഗീസ്, സ്റ്റാന്‍ലി ജോര്‍ജ്, എന്നിവരുടെ നേതൃത്വത്തില്‍ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കും. ക്രിസ്തുമസ് സന്ദേശം പ്രസിഡന്റ് നല്‍കുകയും, തുടര്‍ന്ന് വിവിധ കലാപരിപാടികളും, ക്രിസ്തുമസ് നാറ്റിവിറ്റി സീന്‍ എന്നിവ ഉണ്ടായിരിക്കും. ക്രിസ്തുമസ് പരിപാടികള്‍ക്കു ശേഷം പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ കേരള സദ്യയാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. 2013 ലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ സഹൃദയ വേദി പ്രവര്‍ത്തകരോടൊപ്പം ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഏവരേയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി വിജയകുമാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More