You are Here : Home / USA News

ജോജിയച്ചന്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 19, 2013 10:52 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചിന്റെ പുതിയ വികാരിയായി സ്ഥാനമേറ്റ റവ.ഫാ. സെബാസ്റ്റ്യന്‍ കണിയാംപടിക്ക്‌ (ജോജിയച്ചന്‍) ഇടവകജനം ഒന്നടങ്കം ഹൃദ്യമായ സ്വീകരണം നല്‍കി. ഡിസംബര്‍ ഏഴാം തീയതി സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചേര്‍ന്ന അച്ചനെ കൈക്കാരന്മാരായ ലബോയ്‌ കല്ലറയ്‌ക്കല്‍, സജന്‍ മൂലേപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ ഭാരവാഹികളും ഇടവക ജനവും ചേര്‍ന്ന്‌ പള്ളിയങ്കണത്തിലേക്ക്‌ ആനയിച്ചു.

 

 

ദൈവം തന്നെ ഏല്‍പിച്ച പുതിയ ദൗത്യത്തിന്‌ പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങളിലൂടെ ജോജിയച്ചന്‍ തുടക്കംകുറിച്ചു. ഡിസംബര്‍ എട്ടാംതീയതി ഞായറാഴ്‌ചത്തെ പ്രഥമ ദിവ്യബലിക്കുശേഷം നടന്ന സ്വീകരണ ചടങ്ങില്‍ കൈക്കാരന്‍ സജന്‍ മൂലേപ്ലാക്കല്‍ അച്ചന്‌ സ്വാഗതം അരുളി. മനോഹരമായ ഡാളസ്‌ സെന്റ്‌ തോമസ്‌ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിച്ച അച്ചന്റെ നേതൃപാടവം ഇടവക ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുതല്‍ക്കൂട്ടായിത്തീരട്ടെ എന്ന്‌ തന്റെ സ്വാഗത പ്രസംഗത്തില്‍ ആശംസിച്ചു. പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാള്‍ ദിവസം പുതിയ ഇടവകയുടെ സാരഥ്യം ഏറ്റെടുക്കുവാന്‍ ദൈവം അനുഗ്രഹിച്ച ധന്യനിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട്‌ ഇടവക ജനങ്ങളുടെ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന്‌ അച്ചന്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More