You are Here : Home / USA News

കൊടുവത്ത് പ്രഥമ കുടുംബസംഗമം ഡാളസ്സില്‍ സംഘടിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 18, 2013 11:45 hrs UTC

ഡാളസ് : കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന കൊടുവത്ത് കുടുംബാഗംങ്ങളുടെ പ്രഥമയോഗ ഡിസംബര്‍ 15ന് ശനിയാഴ്ച ഡാളസ്സില്‍ നടന്നു. സണ്ണി കൊടുവത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയില്‍ സന്ദര്‍ശത്തിനെത്തിയ അഡ്വ. റെയിഞ്ച് കൊടുവത്തിനും കുടുംബബാംഗങ്ങള്‍ക്കും യോഗത്തില്‍ വെച്ചു ഊഷ്മല സ്വീകരണം നല്‍കി.

 

കൊടുവത്ത് കുടുംബത്തിന്റെ ഏറ്റവും മുതിര്‍ന്ന അംഗം സണ്ണികൊടുവത്തിന് അഡ്വ.റെയിഞ്ച് കൊടുവത്തിനും കുടുംബാംഗങ്ങള്‍ക്കും യോഗത്തില്‍ വെച്ചു ഊഷ്മല സ്വീകരണം നല്‍കി. കൊടുവത്ത് കുടുംബത്തിന്റെ ഏറ്റവും മുതിര്‍ന്ന അംഗം സണ്ണികൊടുവത്തിന് അഡ്വ.റെയിഞ്ച് പൊന്നാട അണിയിച്ചു ആദരിച്ചു. കുടുംബ യോഗത്തിന്റെ പുതിയവര്‍ഷത്തെ ഭാരവാഹികളായി സണ്ണികൊടുവത്ത്(പ്രസിഡന്റ്), ബാലു കൊടുവത്ത്(സെക്രട്ടറി), പ്രദീപ് കൊടുവത്ത്(ട്രഷറര്‍), ബാബു കൊടുവത്ത് (വെബ് മാസ്റ്റര്‍), ബാബു തോമസ് കൊടുവത്ത്(ഫ്‌ളോറിഡാ), രജികൊടുവത്ത്(കാനഡ), നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സ്), വിപിന്‍ കൊടുവത്ത്(ഹൂസ്റ്റണ്‍), റീജിയണല്‍ കോര്‍ഡിനേറ്റര്‍, എന്നിവരെ തിരഞ്ഞെടുത്തു. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് നിയുക്ത സെക്രട്ടറി, ഫൊക്കാന റീജിയന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കൂടുതല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ ഒരു യോഗം ഉടനെ വിളിച്ചുകൂട്ടുമെന്ന് കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More