You are Here : Home / USA News

`അറിവാണ്‌ ആത്മാര്‍ത്ഥ മിത്രം' അക്ഷരദീപവുമായി വായനാമിത്രം മലപ്പുറം ജില്ലയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 29, 2013 12:54 hrs UTC

`അറിവാണ്‌ ആത്മാര്‍ത്ഥ മിത്രം' എന്ന സന്ദേശവുമായി രൂപംകൊണ്ട ഗ്ലോബല്‍ സംഘടന മലപ്പുറം ജില്ലയില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌ത്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. മലപ്പുറം അയ്യായാ സ്‌കുളില്‍ നടന്ന ചടങ്ങ്‌ പ്രശസ്‌ത എഴുത്തുകാരി ഷീലാ മോന്‍സ്‌ ഉത്‌ഘാടനം ചെയ്‌തു . ലോകത്തുള്ള എല്ലാ മലയാളി എഴുത്തുകാരുടെയും പുസ്‌തകങ്ങള്‍ കേരളത്തിലെ എല്ലാ സ്‌കൂള്‍ കുട്ടികളും വായിക്കുവാന്‍ ഈ പുസ്‌തകങ്ങള്‍ അവരില്‍ എത്തിക്കുന്നതിനുള്ള ശ്രമമാണ്‌ വായനാമിത്രം നടത്തുന്നതെന്നും മലയാളത്തിന്റെ മഹത്വം ലോകം മുഴുവന്‍ എത്തിക്കുക എന്ന ലക്ഷ്യവും വായനാമിത്രത്തിനു ഉണ്ടെന്നും ഷീലാ മോന്‍സ്‌ പറഞ്ഞു. വായനാമിത്രം ഗ്ലോബല്‍ ചെയര്‍മാന്‍ അനില്‍ പെണ്ണുക്കര, ടോം മാത്യു ന്യൂജേഴ്‌സിയുടെ `പുറമ്പോക്കിന്റെ മക്കള്‍', സുനീഷ്‌ നീണ്ടുരിന്റെ `മഴനുലുകള്‍', ഷീലാ മോന്‍സിന്റെ `ഇക്കാമല്ലി ഇക്കുട്ടമല്ലി'എന്നീ പുസ്‌തകങ്ങള്‍ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തി സംസാരിച്ചു .

 

വായിക്കപ്പെടാതെ പോകുന്ന പുസ്‌തകങ്ങള്‍, പ്രവാസിമലയാളികളുടെ പുസ്‌തകങ്ങള്‍ കേരളത്തിലെ കുട്ടികളില്‍ എത്തിക്കുക എന്നാ വലിയ ശ്രമമാണ്‌ വായനാമിത്രം ഏറ്റെടുത്തിരിക്കുന്നത്‌ .കുട്ടികള്‍ക്ക്‌ വിതരണം ചെയ്യുന്ന പുസ്‌തകങ്ങളെ കുറിച്ച്‌ നിരൂപണം എഴുതിക്കുകയും മികച്ച നിരുപനത്തിനു പുസ്‌തക രചയിതാക്കളെ കൊണ്ട്‌ സമ്മാനങ്ങള്‍ നല്‌കുകയും ചെയ്യുന്ന വായനാമിത്രം എഴുത്തിന്റെ ലോകത്ത്‌ പുതിയ സംസ്‌കാരത്തിനാണ്‌ തുടക്കമിടുന്നതെന്ന്‌ അനില്‍ പെണ്ണുക്കര പറഞ്ഞു .

 

ചടങ്ങില്‍ പ്രശസ്‌ത ചലച്ചിത്രകാരനും, സാഹിത്യകാരനുമായ സുനീഷ്‌ നീണ്ടൂര്‍ ആശംസകള്‍ നേര്‍ന്നു . എഴുത്തിനെ സ്‌നേഹിച്ചെങ്കിലേ അക്ഷരങ്ങള്‍ കുട്ടുകാരനായി കൂടെ ഉണ്ടാകു എന്ന്‌ അദ്ദേഹം പറഞ്ഞു . ടോം മാത്യു ന്യൂജേഴ്‌സിയുടെ `പുറമ്പോക്കിന്റെ മക്കള്‍', സുനീഷ്‌ നീണ്ടുരിന്റെ `മഴാനുലുകള്‍',ഷീലാ മൊന്‍സിന്റെ `ഇക്കാമല്ലി ഇക്കുട്ടമല്ലി `എന്നി പുസ്‌തകങ്ങളുടെ നുറിലധികം കോപ്പികള്‍ വിതരണം ചെയ്‌തു .വായനാമിത്രം ഗ്ലോബല്‍ രക്ഷാധികാരി അബ്രഹാം തെക്കേമുറിയുടെ ആശംസാ സന്ദേശം ചടങ്ങില്‍ വായിച്ചു .അയ്യായ സ്‌കുള്‍ ഹെഡ്‌മാസ്റ്റര്‍ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു . മലപ്പുറം ജില്ലയില്‍ ഇത്തരമൊരു അക്ഷര കുട്ടായ്‌മ ആദ്യമാണെന്നും അതിനു തന്റെ സ്‌കുള്‍ വേദിയായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു .വായാനാമിത്രം മലപ്പുറം ജില്ലാ സംഘാടകനും അധ്യാപകനുമായ ഹരീഷ്‌ ചടങ്ങിനു നന്ദി പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.