You are Here : Home / USA News

മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ എട്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 28, 2013 12:13 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷണല്‍സും പ്രതിനിധാനം ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ (M RA) 2013 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ എട്ടിന്‌ 7730 മില്‍വാക്കീ അവനൂവിലുള്ള ഷാറ്റെയോ റിറ്റ്‌സ്‌ ബാന്‍കറ്റില്‍ (9100 N Milwaukee Ave ,Niles, IL 60714) വൈകുന്നേരം 6 മണിക്ക്‌ നടത്തപ്പെടുന്നതായിരിക്കും . ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്‌സ്‌റേ , കാറ്റ്‌സ്‌കാന്‍ , എം ആര്‍ ഐ , റേഡിയേഷന്‍ തെറാപ്പി , നുക്ലീയര്‍ മെഡിസിന്‍ ,ആള്‍ട്രാസൗണ്ട്‌ , മാമോഗ്രാഫി പ്രോഫെഷണല്‍സും കുടുംബ സമേതം ഈ ഫാമിലി പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു . ഷിക്കാഗോ വില്‍ബര്‍ റൈറ്റ്‌ കോളേജ്‌ റേഡിയോളജി ഡയറക്ടര്‍ എറിക്‌ ഫുഗേറ്റ്‌ മുഖ്യാതിഥി ആയിരിക്കും .

 

 

ചിക്കാഗോയിലെ പ്രമുഖ കലാകാരന്മാരായ എലിസബത്ത്‌ നെല്ലാമറ്റം , ആന്‍ വടക്കുംചേരി തുടങ്ങിയവരുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. റേഡിയോളജി മേഖലയില്‍ ഈ വര്‍ഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളീ റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ചടങ്ങില്‍ ആദരിക്കുന്നതയിരിക്കും. ഡിസംബര്‍ 6 ന്‌ മുമ്പായി തങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്നു ബന്ധപെട്ടവര്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങല്‍ക്ക്‌ പ്രസിഡന്റ്‌ ടിനു പറഞ്ഞാട്ട്‌ 847.845.7022 സെക്രെട്രറി ജിതേഷ്‌ ചുങ്കത്ത്‌ 224.522.9157 എന്നിവരെ ബന്ധപെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.