You are Here : Home / USA News

ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

Text Size  

Story Dated: Tuesday, November 19, 2013 08:43 hrs UTC

അലന്‍ ചെന്നിത്തല

 

മലങ്കര മാര്‍ത്തോമ്മ സഭയില്‍ എപ്പിസ്‌ക്കോപ്പയായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് കാല്‍നൂറ്റാ് പിന്നിടുന്നു. നവംബര്‍ 23 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഈ സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരിക്കും. 1989 നവംബര്‍ 4-ന് കൊട്ടാരക്കര മന്ദിരം ഹാളില്‍ നടന്ന ശൂശ്രൂഷയില്‍ റമ്പാനായും തുടര്‍ന്ന് 1989 ഡിസംബര്‍ 9-ന് തിരുവല്ല സഭ ആസ്ഥാനത്ത് തയ്യാറാക്കിയ പ്രത്യേക മദ് ഹയില്‍ വെച്ച് കാലം ചെയ്ത അഭിവന്ദ്യ ഡോ. അലക്‌സാര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗീവര്‍ഗ്ഗീസ് മാര്‍ അത്തനാസ്യോസ്, യൂയാക്കിം മാര്‍ കൂറിലോസ് എന്നിവരോടൊപ്പം സഭയുടെ എപ്പിസ്‌ക്കോപ്പയായി അഭിഷേകം ചെയ്യപ്പെട്ടു.

 

 

അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് 1949 ഫെബ്രുവരി 19-ന് അഷ്ടമുടി കിഴക്കേ ചക്കാലയില്‍ ഡോ. കെ. ജെ. ചാക്കോയുടെയും ശ്രീമതി ശിമോനി ചാക്കോയുടെയും മകനായി ജനിച്ചു. പ്രഥമിക വിദ്യാഭ്യാസത്തിനും കോളേജ് വിദ്യാഭ്യാസത്തിനും ശേഷം ദൈവവിളി ഉള്‍ക്കൊു കൊ് ജബല്‍പൂര്‍ ലിയനോര്‍ഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. 1972 ജൂണ്‍ 24-ന് ശെമ്മാശനായും, 1973 ഫെബ്രുവരി 24-ന് പട്ടക്കാരനായും മാര്‍ത്തോമ്മാ സഭയുടെ ഇടയ പരിപാലന ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ബോംബെ സാന്താക്രൂസ്, കല്‍ക്കട്ട, ടൊറന്റോ, നന്തന്‍കോട്, കോഴിക്കോട് എന്നീ ഇടവകകളില്‍ പട്ടക്കാരനായി ശുശ്രൂഷ ചെയ്തു. ഇതിനോടൊപ്പം വിശ്വഭാരതി യൂണിവ്‌ഴ്‌സിറ്റിയിലും, കാനഡയിലും ഉന്നത പഠനം പൂര്‍ത്തിയാക്കി. സമൂഹ നവോത്ഥാനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് സമ്പാദിക്കുകയും ചെയ്തു. 1990-93 മദ്രാസ്-കുന്നംകുളം, 1993-97 കുന്നംകുളം -മലബാര്‍ എന്നീ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഈശോ മാര്‍ തിമോഥിയസ് സ്മാരക ധ്യനാശ്രമം, കോഴിക്കോട് ഭദ്രാസന ആസ്ഥാനം, കാസര്‍കോഡ് ബധിര വിദ്യാലയ വികസനം, ബധിയടുക്ക ഐ. റ്റി. സി, അട്ടപ്പാടി ആദിവാസി പ്രവര്‍ത്തനങ്ങള്‍ എന്നീ പദ്ധതികള്‍ക്ക് സ്ഥലം വാങ്ങുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലബാറിലെ ഗ്രാമങ്ങളില്‍ സുവിശേഷത്തോടൊപ്പം വികസനവും എത്തിക്കുവാന്‍ മാര്‍ തിയഡോഷ്യസ് നല്‍കിയ നേതൃത്വം മലബാറിലെ ജനങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

 

 

കുന്നം കുളം സെന്റര്‍, പാലക്കാട് മിഷന്‍, കുഴല്‍മന്ദം ആശ്രമം, ചുങ്കത്തറ കോളജ് വികസനം, മല്ലപ്പുറം ജില്ല മിഷന്‍ പ്രവര്‍ത്തനങ്ങള്‍, വയനാട് മലമടക്കുകളിലെ സഭാ പ്രവര്‍ത്തനം, ബത്തേരി ആദിവാസി പദ്ധതികള്‍, വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിലുള്ള മിഷന്‍ പദ്ധതികളും പുതിയ ഇടവകകളുടെ രൂപീകരണവും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹത്തേയും സുവിശേഷ തീഷ്ണതയേയും വെളിവാക്കുന്നു. ഇരുട്ടിയില്‍ ആരംഭിച്ച അനുഗ്രഹ ഡി-അഡിക്ഷന്‍ സെന്റര്‍, പരിയാരം ഗയിഡന്‍സ് സെന്റര്‍, കാടമന ഓള്‍ഡ് ഏജ് ഹോം, ചെറുപുഴ മിഷന്‍ സെന്റര്‍ എന്നിവ തിരുമേനിയൂടെ സമൂഹ്യ പ്രതിബദ്ധതയുടെ പ്രതി ഫലനമാണ്. കര്‍ണ്ണാടകയിലെ ഗ്രാമങ്ങളില്‍ ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സുവിശേഷ ദൗത്യത്തിനും പുതിയ മാനവികത നല്കി. വടക്കന്‍ കര്‍ണ്ണാടകയില്‍ സുവിശേഷ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുവാനും, ആരാധന ക്രമം കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് ആരാധനകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുവാനും സാധിച്ചു എന്നത് സ്മരണീയമാണ്. 1997 ഒക്‌ടോബര്‍ മുതല്‍ തിരുവനന്തപുരം-കോല്ലം ഭദ്രാസന അദ്ധ്യക്ഷനായി തെക്കന്‍ തിരുവതാംകൂറില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ വികസനത്തിനും നേതൃത്വം നല്‍കി. ലാന്‍ഡ് ഫോര്‍ ലാന്‍ഡ്‌ലെസ്, നിര്‍ദ്ധനരായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ സഹായ പദ്ധതി, മാനസ്സിക രോഗികളുടെ പുനരധിവാസം, എയ്ഡ്‌സ് ബാധിതര്‍ക്കായുള്ള സ്‌നേഹതീരം, കാട്ടക്കട്ട വയോജന മന്ദിരം, ആയൂര്‍ കോളജ്, സെന്റ് തോമസ് സ്‌കൂള്‍, ബിയെഡ് കോളജ്, സ്റ്റാര്‍ഡ്, സുനാമി ദുരിധരുടെ പുനരധിവാസം, മഴവെള്ള സംഭരണികള്‍, ചെറുകിട വികസന സംരഭങ്ങള്‍, കശുവി തൊഴിലാളികള്‍-മുക്കുവര്‍ എന്നിവര്‍ക്കായുള്ള പദ്ധതികള്‍, ഹാഫ് വേ ഹോം, സുവിശേഷകരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ നടപ്പാക്കി. 2005 ആഗസ്റ്റ് മുതല്‍ മദ്രാസ്-ബാംഗ്ലൂര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പയായി കര്‍ണ്ണാടകയിലെയും, ആന്ത്രപ്രദേശിലേ യും, തമിഴ്‌നാട്ടിലെയും ഗ്രാമപ്രദേശങ്ങളില്‍ പുതിയ മിഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് സാമൂഹ്യ വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്തു.

 

 

 

മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച മാര്‍ തിയഡോഷ്യസ് കാര്‍ഡിന്റെ ചെയര്‍മാനായി ഗ്രാമങ്ങളില്‍ വികസനം എത്തിച്ചു യുവജനങ്ങള്‍ക്ക് ഒരു വെല്ലുവിളിയും പുത്തന്‍ മാതൃകയുമായിരുന്നു. ബാംഗ്ലൂര്‍ യൂത്ത് സെന്റര്‍ പ്രോജക്ട് യുവജനസഖ്യത്തിനു നല്‍കിയ വലിയ സംഭാവനയാണ്. മലേഷ്യ-സിംഗപ്പൂര്‍-ആസ്‌ട്രേലിയ ഭദ്രാസനത്തിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകൃതമാക്കുകയും മാര്‍ത്തോമ്മാ സഭയ്ക്ക് നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ആസ്‌ട്രേലിയയില്‍ അംഗത്വം നേടിയെടുക്കുകയും ചെയ്തു. 2009 ജനുവരി മുതല്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപനായി പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന രൂപം നല്‍കി. സംസ്‌ക്കാരങ്ങളുടെ സങ്കലനഭൂമിയില്‍ നിലകൊള്ളുന്ന ഈ ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ രാം തലമുറയുടെ പങ്കാളിത്വവും പ്രാദേശിക മിഷനിലൂന്നിയ ദൗത്യാവിഷ്‌ക്കാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. ഭദ്രാസനത്തിലെ ഇടവക സന്ദര്‍ശനം ക്രമീകൃതമാക്കി, എക്യൂമിനിക്കല്‍ ബന്ധങ്ങള്‍ ശക്തമാക്കി, മെക്‌സിക്കോ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും ഒരു ആരാധാനലയം മെക്‌സിക്കോയില്‍ കൂദാശചെയ്ത് ആരാധനയ്ക്കായി സമര്‍പ്പിച്ചു. കൂദാശകളെപ്പറ്റിയുള്ള പഠനത്തിനാവശ്യമായ പുസ്തകങ്ങളും ഡിവിഡിയും പ്രസിദ്ധീകരിച്ചു.

 

ആരാധനക്രമത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയും ഇംഗ്ലീഷ് ഗീതങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സൈനായ് സെന്ററില്‍ നവീകരണം നടപ്പാക്കുകയും പുതിയ സ്ഥലവുംകെട്ടിടവും വാങ്ങി വിസ്തൃതമാക്കി. എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വൈദിക വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ പദ്ധതി, പ്രകൃതി പരിരക്ഷണത്തിന്റെ ഭാഗമായി ഭദ്രാസനമൊട്ടാകെ ഹരിതവല്ക്കരണ പദ്ധതി എന്നിവ നടപ്പാക്കും. 2014 മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് മൂന്നു മെത്രാച്ചന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌നേഹസംഗമവും നടത്തും. ഭദ്രാസന അസംബ്ലി സമ്മേളനത്തില്‍ വെച്ച് എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടക്കും. നല്ല നേതൃത്വ പാഠവമുള്ള ഭരണകര്‍ത്താവും മനുഷ്യ-സാമൂഹ്യ സ്‌നേഹിയും വായനാശീലനും പ്രഭാഷകനുമായ മാര്‍ തിയഡോഷ്യസ് റിലീജിയസ് ലൈഫ് ഓഫ് ഈഴവാസ് ഇന്‍ കേരള, സഭാദൗത്യം ദര്‍ശനം ആവിഷ്‌ക്കാരം, സഭയുടെ ജീവദായക ശുശ്രൂഷ, ശ്രീനാരായണഗുരു പ്രവാചക സങ്കല്പത്തിന്റെ കേരളീയ ആവിഷ്‌കാരം, ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍, ചര്‍ച്ചിങ്ങ് ദി ഡയസ്‌പോറ ഡിസിപ്ലിംഗ് ദി ഫാമിലി എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കൃത്യനിഷ്ഠയില്‍ അധിഷ്ഠിതമായ ക്രിസ്തുകേന്ദ്രീകൃത ലളിത ജീവിതശൈലിയും, സാമ്പത്തിക അച്ചടക്കവും സുതാര്യവും ക്രമീകൃതവും കൊട്ടിഘോഷിക്കപ്പെടാത്തതുമായ പ്രവര്‍ത്തനശൈലികൊണ്ട് സഭാജീവിതത്തില്‍ ഈ മെത്രാച്ചന്‍ വ്യത്യസ്ഥനായി നിലനില്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.