You are Here : Home / USA News

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണം 300-ല്‍ താഴെ; വിദ്യാലയങ്ങള്‍ ഈ വര്‍ഷം തുറക്കില്ല

Text Size  

Story Dated: Saturday, May 02, 2020 01:10 hrs UTC

 
 
ന്യു യോര്‍ക്ക്: സ്റ്റേറ്റില്‍ മരണം ഇതാദ്യമായി 300-ല്‍ താണു. 289 പേരാണു വെള്ളിയാഴ്ച ഉച്ച വരെ മരിച്ചതെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ അറിയിച്ചു.
 
അതേ സമയം ന്യു യോര്‍ക്കിലെ സ്‌കൂളുകളും കോളജുകളും ഈ അധ്യയന വര്‍ഷം അടച്ചിടും. ഫാളില്‍ (ഓഗസ്റ്റ്-സെപ്റ്റംബര്‍) തുറക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. സമ്മര്‍ സ്‌കൂള്‍ വേണോ എന്നതു സംബന്ധിച്ചും വൈകാതെ തീരുമാനമെടുക്കും.
 
 
സ്റ്റേറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആകെ മരണം 18,610. മരണ സംഖ്യ ഇതിലും കൂടാമായിരുന്നു എന്നും ന്യു യോര്‍ക്ക് ജനത അതിനു അനുവദിച്ചില്ലെന്നും കോമൊ ചൂണ്ടിക്കാട്ടി. സ്റ്റേ അറ്റ് ഹോം ഉത്തരവിനു ജനങ്ങള്‍ നല്കിയ സഹകരണം മൂലം രോഗബാധയില്‍ വലിയ കുറവുണ്ടായി. ഒരു ലക്ഷം പേര്‍ എങ്കിലും ആശുപത്രിയിലാകുന്നതാണ് ഒഴിവായത്.
 
ഇന്നലെ പുതുതായി 954 പേരാണു ആശുപത്രിയിലെത്തിയത്. ആശുപതിയിലുള്ളവരുടെ എണ്ണം 10,900 ആയി കുറഞ്ഞു.
 
സ്റ്റേ അറ്റ് ഹോം മൂലം വീടുകളിലെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. മാര്‍ച്ചില്‍ 15 ശതമാനയിരുന്നു വര്‍ദ്ധന എങ്കില്‍ ഏപ്രിലില്‍ അത് 30 ശതമാനമായതായി ഗവര്‍ണര്‍ പറഞ്ഞു. അതിനെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
 
ന്യു യോര്‍ക്ക് സിറ്റിയില്‍ പാര്‍ക്കുകളോട് തൊട്ടുള്ള 7 മൈല്‍ റോഡ് കാല്‍നടക്കാര്‍ക്കും സൈക്കിളിസ്റ്റുകള്‍ക്കുമായി തിങ്കളാഴ്ച മുതല്‍ തുറന്നു കൊടുക്കുമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. പാര്‍ക്കുകളിലെ തെരക്ക് കുറക്കാനാണിത്.
 
ന്യു യോര്‍ക്ക് സിറ്റിയില്‍ മാര്‍ച്ച് 31-നു 850 പേരെയാണു ആശുപത്രിയിലാക്കിയത്. ഏപ്രില്‍ 29-നു അത് 136 ആയി കുറഞ്ഞു. സിറ്റി ഹോസ്പിറ്റലുകളില്‍ 704 പേരാണു ഗുരുതരാവസ്ഥയിലുള്ളത്.
 
സിറ്റിയില്‍ കോവിഡ് പോസിറ്റിവ് ആകുന്നവര്‍ 23 ശതമാനമായി കുറഞ്ഞു. നേരത്തെ അത് 71 ശതമാനമായിരുന്നു.
 
ചുരുക്കത്തില്‍ കോവിഡിന്റെ ശക്തി ന്യു യോര്‍ക്കില്‍ കുറഞ്ഞു എന്ന് വേണം കരുതാന്‍.
 
ബ്രൂക്ക്‌ലിനില്‍ റെഫ്രിജെറേഷന്‍ ഇല്ലാത്ത ട്രക്കില്‍ മ്രുതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്നആന്‍ഡ്രു ടി. ക്ലെക്ക്‌ലി ഫ്യൂണറല്‍ ഹോമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.