ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ചീട്ടുകളി മത്സരം ഈവര്‍ഷം നവംബര്‍ 16-ന് ഷിക്കാഗോ ക്‌നാനായ കാത്തലിക് സെന്ററില്‍ വെച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം ഉദ്‌ഘാടനം ചെയ്‌തു. ഈവര്‍ഷത്തെ ചീട്ടുകളി മത്സരത്തില്‍ പത്തില്‍പ്പരം ടീമുകള്‍ മത്സരിച്ചു. രാവിലെ 9 മണി മുതല്‍ ആരംഭിച്ച മത്സരം രാത്രി 11 മണി വരെ നീണ്ടുനിന്നു. അത്യന്തം വാശിയേറിയ മത്സരത്തിന്റെ മുഖ്യ സംഘാടകരായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളായ മൈക്കിള്‍ മാണിപറമ്പില്‍, ഫിലിപ്പ് പുത്തന്‍പുര എന്നിവര്‍ പ്രവര്‍ത്തിച്ചു. മത്സരങ്ങളുടെ ഉദ്‌ഘാടനമേളയില്‍ അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്‌ജന്‍ ഏബ്രഹാം നന്ദിയും പറഞ്ഞു. ചീട്ടുകളി മത്സരത്തിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ടോമി അംബേനാട്ട്, സന്തോഷ് നായര്‍, ജോജോ വെങ്ങാന്തറ, ജോഷി വള്ളിക്കളം, സാബു നടുവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.
Comments