You are Here : Home / USA News

ഷാഗിനേഷിന്റെ കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി ധനസമാഹരണം

Text Size  

Story Dated: Saturday, April 25, 2020 01:36 hrs UTC

 
 
കാലിഫോര്‍ണിയയിലെ ബല്‍മോണ്ടില്‍ കഴിഞ്ഞ ദിവസം നിര്യാതനായ, കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി ഷഗിനേഷ് പുത്താലോം കുന്നത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി ധനസമാഹരണം നടത്തുന്നു.
 
ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു 33-കാരനായ ഷഗിനേഷ്.
 
ഭാര്യ സ്നേഹ, മകള്‍ സിയ, 2,എന്നിവര്‍ഷഗിനേഷിനോപ്പം അമേരിക്കയില്‍ എത്തിച്ചേര്‍ന്നിട്ട് ഒരുവര്‍ഷം പോലും ആയിട്ടില്ല. ഏപ്രില്‍ 22ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ ഷഗിനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് അല്ലെന്നു പിന്നീട് സ്ഥിരീകരിക്കപ്പെട്ടു
 
ഒരുലക്ഷം ഡോളര്‍ സമാഹരിക്കുകയാണു ലക്ഷ്യമെന്നു സംഘാടകരായ ദീപന്‍ റാണ, അനുരാഗ് വേലക്കാട്ട്, സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
 
കൊച്ചിയിലെ നെസ്റ്റ് ടെക്നോളജീസില്‍ നിന്നാണ് ഷഗിനേഷ് അമേരിക്കയിലേക്ക് എത്തിയത്. കണ്ണൂര്‍ കേന്ദ്രവിദ്യാലയം, തലശേരി കോളേജ് ഓഫ് എന്‍ജിനിയറിങ്ങ്, ബിറ്റ്‌സ് പിലാനി എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
https://www.gofundme.com/f/fundraiser-for-unexpected-death-of-shaginesh-ku
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.