You are Here : Home / USA News

കോവിഡ് –19 ടെക്സസിൽ മരണസംഖ്യ 270 കവിഞ്ഞു ; 13,500 പേർക്ക് രോഗം

Text Size  

Story Dated: Monday, April 13, 2020 12:11 hrs UTC

 
പി.പി.ചെറിയാൻ
 
 
ഓസ്റ്റിൻ ∙ ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 270 കവിഞ്ഞതായും 13,500 പേർക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. ഞായറാഴ്ച മാത്രം 1,000 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്തു. ടെക്സസിൽ ഹാരിസ് കൗണ്ടിയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് (3,500), രണ്ടാം സ്ഥാനത്ത് ഡാലസ് (1,600). ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസാണു പുതിയ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
                         1,300 പേർ ചികിത്സയിൽ കഴിയുകയാണെന്നും ഇതുവരെ 2,000 ലധികം പേർ രോഗവിമുക്തി നേടിയെന്നും അധികൃതർ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരിൽ ഭൂരിപക്ഷത്തിലും പനി, ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങളായി കാണുന്നത്. ഇവരിൽ ഭൂരിപക്ഷത്തിലും പനി, ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങളായി കാണുന്നത്. ഇവരിൽ ഭൂരിപക്ഷവും രണ്ടു മൂന്നാഴ്ചക്കുള്ളിൽ സുഖം പ്രാപിക്കും.
                                 എന്നാൽ പ്രായമായവരിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലുമാണ് വൈറസ് രോഗത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടും കൗണ്ടി അധികൃതരും വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് രോഗ വ്യാപനം ഗുരുതരമായി തടയുന്നതിനു കാരണമായി. ജനങ്ങളും പൂർണ്ണമായി സഹകരിക്കുന്നുണ്ട്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.