You are Here : Home / USA News

കോവിഡ് ഡേറ്റ നേരിട്ട് സ്പ്രിംഗ്ലര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണ്ടെന്ന് സര്‍

Text Size  

Story Dated: Monday, April 13, 2020 12:10 hrs UTC

ക്കാര്‍
 
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും രോഗികളുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്പ്രിംഗ്ളര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി.
 
 
 
 ഈ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കി. ഉത്തരവ് പെട്ടെന്ന് തിരുത്തുന്നതിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
 
 
 
അമേരിക്കന്‍ കമ്ബനിക്ക് വിവരങ്ങള്‍ കൈമാറുന്നതില്‍ ദുരൂഹത ഉണ്ടെന്നുകാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. 
 
 
ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്പ്രിംഗ്ളറിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണെന്നും ഇടപാടില്‍ സുതാര്യത ഇല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.
 
 
 
എന്നാല്‍ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്ബനിയാണെന്നും സ്പ്രിംഗ്ളര്‍ കമ്ബനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഈ കമ്ബനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല.
 
 
 
 പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കമ്ബനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഓദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
 
 
 
അതേസമയം അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്ബനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്ബനിക്ക് കൊവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നല്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
 
 
 
 സ്പ്രിംഗ്ളര്‍ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പരസ്യപ്പെടുത്തണമെന്ന് എം.എല്‍.എ. കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടിട്ടുണ്ട്.
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.