You are Here : Home / USA News

ന്യു യോര്‍ക്കില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു; മരണ സംഖ്യ കൂടി

Text Size  

Story Dated: Thursday, April 09, 2020 11:17 hrs UTC

 
 
ന്യു യോര്‍ക്ക്: മരണ സംഖ്യ കൂടിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേ ഏണ്ണത്തില്‍ മൂന്നു ദിവസമായി കുറവ് കാണുന്നുണ്ടെന്നും ഇത് ആശാവഹമാണെന്നും ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയും ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോയും.
 
ഗവണറുടേ കണക്ക് പ്രകാരം സ്റ്റേറ്റില്‍ 779 പേരാണു 24 മണിക്കൂറില്‍ മരിച്ചത്. തലേന്ന് അത് 731 ആയിരുന്നു. ആകെ മരണം 6268.
 
 
 
മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളാണു മരണപ്പെടുന്നത്
 
മരിച്ചവരോടുള്ള ആദരസൂചകമായി പതാകകള്‍ പകുതി താഴ്ത്തി കെട്ടാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ജൂന്‍ 23-നു പ്രസിഡന്‍ഷ്യല്‍ പ്രൈമറിക്ക് ആബ്‌സന്റീ ബാലട്ട് ഉപയോഗിക്കാനും അദ്ധേഹം അഭര്‍ഥിച്ചു. അണ്‍ എമ്പ്‌ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് 600 ഡോളര്‍ കൂടി നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. 26-ല്‍ നിന്നു 39 ആഴ്ച വരെ അണ്‍ എമ്പ്‌ലോയ്‌മെന്റ് തുക ലഭിക്കും
 
സിറ്റിയില്‍ വെന്റിലേറ്ററുകളുടെ ആവശ്യം ഉദ്ദേശിച്ച തോതില്‍ ഉയര്‍ന്നില്ലെന്നു മേയര്‍ ഡി ബ്ലാസിയോ പറഞ്ഞു. എന്നാലും കൂടുതല്‍ വെന്റിലേറ്ററുകള്‍ വേണ്ടതുണ്ട്
 
ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 75,000-ല്‍ എത്തുന്നതായി സിറ്റി ഹെല്ത്ത് അധികൃതര്‍അറിയിച്ചു. ആകെ 74,601 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, തിങ്കളാഴ്ചയേക്കാള്‍ 5,825 കേസുകള്‍. ചൊവ്വാഴ്ച വൈകീട്ട് 806 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണമടഞ്ഞവരുടെ എണ്ണം 3,544 ആയി.
കുറഞ്ഞത് 19,177 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.
 
ബോറോ പ്രകാരം കേസുകള്‍:
ക്വീന്‍സ്: 24,809
ബ്രൂക്ലിന്‍: 20,235
ബ്രോങ്ക്‌സ്: 14,941
മാന്‍ഹാട്ടന്‍: 10,254
സ്റ്റാറ്റന്‍ ഐലന്‍ഡ്: 4,325 
 
യു.എസില്‍. രോഗ ബാധ 4 ലക്ഷം
 
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം യുഎസ് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം ബുധനാഴ്ച 400,000 ആയി ഉയര്‍ന്നു.
 
ലോകത്തെ നാലില്‍ ഒരു കൊറോണ കേസ് അമേരിക്കയിലാണ്. 13,000-ത്തിലധികം അമേരിക്കക്കാര്‍ മരിച്ചു.
ബുധനാഴ്ച, ലോകത്തിലെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്‌പെയിനില്‍ (146,690), ഇറ്റലി മൂന്നാമത്(135,586) 
 
ഐസലേഷന്‍ ഇളവുകള്‍
 
ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ അമേരിക്ക. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട, രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുക്കുന്നതിനെക്കുറിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആലോചിക്കുന്നു. വൈറ്റ്ഹൗസുമായി ആലോചിച്ച് ഇതു സംബന്ധിച്ച് ബുധനാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു.
 
പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച്, കൊറോണ ബാധിതനുമായി ഏതെങ്കിലും തരത്തില്‍ ഇടപഴകിയിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ അവര്‍ക്കു ജോലിക്കു ഹാജരാകാം. ദിവസം രണ്ടു തവണ ശരീര താപനില പരിശോധിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ രോഗബാധിതരുമായി ഇടപെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കു 14 ദിവസത്തിനു ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ജോലിക്കു പ്രവേശിക്കാം.
 
മുന്നറിയിപ്പ് അവഗണിച്ചതായി റിപ്പോര്‍ട്ട്
 
കൊറോണ വൈറസ് യുഎസില്‍ പതിനായിരങ്ങളുടെ ജീവനെടുക്കുമെന്നു കാട്ടി ജനുവരിയില്‍ തന്നെ നല്‍കിയ മുന്നറിയിപ്പ് പ്രസിഡന്റ് ട്രംപ് അവഗണിച്ചതായി റിപ്പോര്‍ട്ട്.
 
ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോ തയാറാക്കി ദേശീയ സുരക്ഷാ കൗണ്‍സില്‍ വഴി വൈറ്റ് ഹൗസിലും ഫെഡറല്‍ ഏജന്‍സികള്‍ക്കും വിതരണം ചെയ്ത കുറിപ്പിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശിക്കുന്നതെന്ന് ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപായമണി മുഴങ്ങിയപ്പോഴും പ്രസിഡന്റ് ഈ മുന്നറിയിപ്പിനെ തുടര്‍ച്ചയായി നിസാരവല്‍ക്കരിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ ആക്ഷേപമുയരുന്നത്.
 
ലോകാരോഗ്യ സംഘടന തെറ്റായ ഉപദേശം നല്‍കി
 
ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം പിടിക്കുന്നെവെന്നാരോപിച്ച്പ്രസിഡന്റ് ട്രമ്പ്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ നിയന്ത്രിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സംഘടന നല്‍കിയില്ല. ചൈന ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രമ്പ് കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ള യുഎസിന്റെ ധനസഹായം തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ട്രമ്പ് അറിയിച്ചു
 
58 മില്യന്‍ ഡോളറാണു സംഘടനയ്ക്കു യുഎസ് ഒരോ വര്‍ഷവും നല്‍കിവരുന്നത്. 'ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനയ്ക്കായി തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കു തെറ്റായ ഉപദേശം നല്‍കിയത്..?' ട്രമ്പ് ട്വിറ്ററില്‍ ചോദിച്ചു.
 
ട്രംപിന്റെ ആരോപണങ്ങളെ  ലോകാരോഗ്യ സംഘടന  തള്ളി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.