You are Here : Home / USA News

ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 14, 2019 01:11 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് ആഘോഷം ഈ വര്ഷം ഡിസംബര്‍  25 നു ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വിവിധ പരിപാടികളോടെ നടത്തപ്പെടും. 
 
സ്റ്റാഫോര്‍ഡിലുള്ള സെന്റ്  ജോസഫ് ദേവാലയ ഹാളില്‍ വച്ചാണ് (303,Present St, Missouri Ctiy, TX 77489) കരോള്‍ നടത്തപ്പെടുന്നത്.  
 
ഹൂസ്റ്റണിലുള്ള   18 ദേവാലയങ്ങള്‍ ഉള്‍പ്പെടുന്ന ഐസിഇസിഎച്ച് (ICECH) സംഘടന ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിപുലമായ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. പങ്കെടുക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ലക്കി ഡ്രോ യും നടത്തുന്നതാണ്. നറുക്കെടുപ്പിലൂടെ വിജയികളാകുന്ന ആദ്യത്തെ മൂന്നു സമ്മാനാര്‍ഹര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കും. 
 
വിശിഷ്ടാതിഥികളായി റവ. ഫാ. മാത്യൂസ് ജോര്‍ജ്, റവ. ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കും.  18  ഇടവകകളില്‍ നിന്നും ക്രിസ്തുമസ് സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. അതോടൊപ്പം തന്നെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ച് 18 സാന്താക്ലോസുമാര്‍ അണിനിരക്കുന്ന സ്‌റ്റേജ് ഷോയും ഉണ്ടായിരിക്കും. 
 
പ്രത്യേക ഫുഡ് സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. 
 
ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുകളെയും കുടുംബസമേതം  ഈ ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡണ്ട് ഫാ. ഐസക്.ബി. പ്രകാശ്, സെക്രട്ടറി എബി.കെ. മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, ട്രഷറര്‍ രാജന്‍ തോമസ്, വോളന്റിയര്‍    ക്യാപ്റ്റന്മാരായ ജോജോ തുണ്ടിയില്‍, ഷീജ വര്‍ഗീസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റോബിന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.      

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.