You are Here : Home / USA News

ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എം ഉണ്ണികൃഷ്ണന്

Text Size  

Story Dated: Wednesday, October 30, 2019 01:18 hrs UTC

 

 
 
 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ഈ വര്‍ഷത്തെ ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എം ഉണ്ണികൃഷ്ണന് ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിസ്വാര്‍ത്ഥമായ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് വി.എം ഉണ്ണികൃഷ്ണനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ എല്ലാ ആഘോഷങ്ങളുടെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്
 
ഈ യുവ എന്‍ജിനിയര്‍ ആണ്. കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീ ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ആറോളം വര്‍ഷങ്ങളായി ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഒരു മികച്ച പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ് ശ്രീഉണികൃഷ്ണന്‍. ഭാര്യ: ശ്രീമതി ശ്രുതി കൃഷ്ണന്‍.
 
ഉണ്ണികൃഷ്ണനെ പോല്ലെയുള്ള ആത്മാര്‍ത്ഥതയുള്ള, കഠിനാദ്ധ്വാനികളായ, നിസ്വാര്‍ത്ഥരായ ചെറുപ്പക്കാരാണ് ഏതൊരു സംഘടനയുടെയും ശക്തി ഉണ്ണികൃഷ്ണന്റെ മുന്നോട്ടുള്ള ജീവിതത്തിലും ജഗദിശ്വരന്‍ സര്‍വ്വ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ  എന്ന് ഗീതാമണ്ഡലം പ്രസിഡന്റ്  ജയചന്ദ്രന്‍ പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.