You are Here : Home / USA News

രാധാമണി സി. ജെ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 02, 2019 02:45 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
മില്‍വാക്കി, വിസ്‌കോണ്‍സിന്‍: കേരളൈറ്റ്‌സ് ഇന്‍ മില്‍വാക്കിയുടെ ജോയിന്റ് സെക്രട്ടറി അഡ്വ. സുധീര്‍ പിള്ളയുടെ മാതാവും, പെരുമ്പാവൂര്‍, പുല്ലുവഴി പരേതനായ റിട്ട. ക്യാപ്റ്റന്‍ കെ. ജെ. നാരായണന്‍ പിളളയുടെ (മുന്‍ യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍) സഹധര്‍മിണിയുമായ രാധാമണി സി.ജെ (78) നിര്യാതയായി. ചാക്യാര്‍പുറത്ത് കുടുംബാഗമാണ് പരേത.
 
ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിന് ശേഷം വളയന്‍ചിറങ്ങര  എല്‍പി സ്കൂളില്‍ നിന്നും വിരമിച്ചു. സംസ്കാരം ഒക്ടോബര്‍ 3, വ്യാഴാഴ്ച 3 മണിക്ക് (ഐ.എസ്.ടി) സ്വവസതിയില്‍ വച്ച് നടത്തെപെടുന്നതാണ്.
 
മക്കള്‍: സുജാത ഗോപാലകൃഷ്ണന്‍ (ലിബേര്‍ട്ടിവില്‍, ഇല്ലിനോയിസ്), സുമ സുരേഷ് (രാജഗിരി പബ്ലിക് സ്കൂള്‍ ,കളമശേരി), സുധീര്‍ പിള്ള (മില്‍വാക്കി, വിസ്‌കോണ്‍സിന്‍).  മരുമക്കള്‍: ഡോ. മുരളി ഗോപാലകൃഷ്ണന്‍ (ലിബേര്‍ട്ടിവില്‍, ഇല്ലിനോയിസ്), സുരേഷ് കുമാര്‍ (റിട്ട. ഫാക്ട്), ലേഖ സുധീര്‍ (മില്‍വാക്കി, വിസ്‌കോണ്‍സിന്‍).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.