You are Here : Home / USA News

ഫോമ 'യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിന്' വിവിധ സംഘടനകളുടെ ആശംസകള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 13, 2013 04:06 hrs UTC

വടക്കേ അമേരിക്കയിലെ 54 മലയാളി സംഘടനകള്‍ അംഗസംഘടനകളായുള്ള, മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 16 ശനിയാഴ്ച ന്യൂജെഴ്‌സിയില്‍ സംഘടിപ്പിക്കുന്ന "Young Professional Summit"ന് വിവിധ അംഗ സംഘടനകളില്‍ നിന്ന് അഭിനന്ദന പ്രവാഹം. 2011ല്‍ ഷിക്കാഗോയില്‍ വെച്ച് നടത്തിയ 'ബ്രിഡിജിംഗ് ഓഫ് ദ മൈന്‍ഡ്' എന്ന പദ്ധതിയില്‍ നൂറു കണക്കിന് യുവ ബിസിനസ് സംരംഭകരേയും വിദഗ്ധരേയും പങ്കെടുപ്പിച്ച് വിജയം കൈവരിച്ച ഫോമ, 2013ല്‍ സമാനമായതും അതിബൃഹത്തായതുമായ മറ്റൊരു സംരംഭത്തിന് ഒരുങ്ങുകയാണ്. അംഗസംഘടനകള്‍ക്കു മാത്രമല്ല, അവയുടെ പ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും അമേരിക്കന്‍ മലയാളികള്‍ക്ക് ആകമാനം അഭിമാനിക്കാവുന്ന പദ്ധതിയാണ് ഇത്തവണ ഫോമ ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അഭിനന്ദനങ്ങളും ആശംസകളും ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണെന്ന് സമ്മിറ്റ് ചെയര്‍മാന്‍ ജിബി തോമസും, കോഓര്‍ഡിനേറ്റര്‍ റെനി പൗലോസും പറഞ്ഞു. ട്രൈസ്‌റ്റേറ്റ് ഏരിയായില്‍ നിന്ന് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി, കേരള സമാജം ഓഫ് ന്യൂജെഴ്‌സി, സൗത്ത് ജെഴ്‌സി മലയാളി അസ്സോസിയേഷന്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ (മാപ്), കല, ഡെലാവേര്‍ മലയാളി അസ്സോസിയേഷന്‍, യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍, മിഡ് ഹഡ്‌സന്‍ മലയാളി അസ്സോസിയേഷന്‍, റോക്ക്‌ലാന്റ് ഓറഞ്ച് മലയാളി അസ്സോസിയേഷന്‍ (റോമ), സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍ , മലയാളി സമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്ക്, ലോംഗ് ഐലന്റ് മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളും ഭാരവാഹികളും ആശംസകളര്‍പ്പിച്ചവരില്‍ പെടുന്നു. ഈ സമ്മിറ്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ http://fomaa.com/html/YPS2013Registration.html എന്ന സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.