You are Here : Home / USA News

നീലാര്‍ മഠത്തിന്‌ `പമ്പാ വായനക്കൂട്ടത്തില്‍' സ്വീകരണം

Text Size  

Story Dated: Monday, November 11, 2013 11:31 hrs UTC

ഫിലഡല്‍ഫിയ: `പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴല്ലേ ജീവിതത്തിന്റെ വില അറിയൂ' എന്ന മൊഴിമുത്ത്‌ സമ്മാനിക്കുന്ന `ലേഖന സമാഹാരമായ' `നേര്‍ക്കാഴ്‌ച്ചക'ളിലൂടെ അമേരിക്കന്‍ മലയളികളെ?വായനാ ലോകത്ത്‌ വശീകരിച്ച തോമസ്‌ നീലാര്‍ മഠത്തിന്‌ `പമ്പാ വായനക്കൂട്ടം' സ്വീകരണം നല്‍കി. `ജയ്‌ ഹിന്ദ്‌' പത്രം ചീഫ്‌ എഡിറ്റര്‍ പോള്‍ കറുകപ്പിള്ളില്‍, കീന്‍ എഞ്ചിനിയേഴ്‌സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ഫിലിപ്‌ എന്നിവരും ഗ്രന്ഥകര്‍ത്താവിനൊപ്പം ഉണ്ടായിരുന്നു. ഫൊക്കാനാ മുന്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്സും ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗം സുധാ കര്‍ത്തയും അനുമോദനം നേര്‍ന്നു.

 

പമ്പാ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി ജോര്‍ജ്‌ നടവയല്‍ സ്വാഗതവും മുന്‍ പ്രസിഡന്റ്‌ ഡോ. ഈപ്പന്‍ ദാനിയേല്‍ നന്ദിയും പറഞ്ഞു. അമേരിക്കന്‍ മലയാളികളില്‍ പുലരുന്ന മലയാളത്തനിമയിലെ നന്മകള്‍ അറ്റു പോകാതിരിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതാണ്‌ പ്രതീക്ഷകളെ സജീവമാക്കുന്നതെന്ന്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അദ്ധ്യാപകനായ തോമസ്‌ നീലാര്‍മഠം പറഞ്ഞു. വൈഎം.സി.ഏ യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ `കേരള യുവത'യുടെ താളുകള്‍ക്ക്‌ ഭംഗി കൂട്ടിയ പംക്തികളിലൊന്നാണ്‌ തോമസ്‌ നീലാര്‍ മഠം എഴുതിപ്പോന്ന `നേര്‍ക്കാഴ്‌ച്ചകള്‍'. ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ടി എസ്‌ ചാക്കോ, ഫൊക്കാനാ മുന്‍ പ്രസിഡന്റ്‌ പോള്‍ കറുകപ്പള്ളില്‍,ന്യൂയോര്‍ക്കിലെ സാമൂഹിക പ്രവര്‍ത്തകനായ റോയി എണ്ണച്ചേരി എന്നിവരാണ്‌ `നേര്‍ക്കാഴ്‌ച്ചകള്‍' എന്ന നീലാര്‍ മഠം പുസ്‌തകത്തിന്റെ പ്രസാധകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.