You are Here : Home / USA News

ഫോമയുടെ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിന് രാഷ്ട്രീയ പ്രമുഖര്‍ ആശംസ നേര്‍ന്നു

Text Size  

Story Dated: Saturday, November 09, 2013 12:57 hrs UTC

വിനോദ്‌കൊണ്ടൂര്‍ ഡേവിഡ്

 

ന്യൂജേഴ്‌സി: കെഎന്‍ ബാലഗോപാല്‍,എം.പി , വി.ഡി. സതീശന്‍ എംഎല്എ , വി.ടി.ബാലറാം എംഎല്എ എന്നിവര്‍ ഫോമയുടെ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്ന ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഒരു രാജ്യത്തിന്റെ വളര്‍ച്ച അവിടുത്തെ യുവജനങ്ങളെ ആശ്രയിച്ചിരിക്കും. അവരെ ശരിയായ ദിശയിലേക്കു നയിക്കുന്നതില്‍ ഫോമയ്ക്ക്‌നല്ല പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. ഈ ആശയം മാതൃരാജ്യമായ ഇന്ത്യയിലും നടപ്പാക്കണമെന്നും അതിനായി അമേരിക്കയിലെയും നാട്ടിലെയും ഒരു പ്രൊഫഷണല്‍ കൂട്ടായ്മതന്നെ ഉണ്ടാക്കണമെന്നും എഐസിസി സെക്രട്ടറിയും എംഎല്എയുമായ വിഡി സതീശന്‍ പറഞ്ഞു. അതിനായി എല്ലാ പിന്തുണയും ഉണ്ടാകും എന്ന് ഇരുകൂട്ടരും ഉറപ്പു നല്കി. ജിബി തോമസ് മോളോപറമ്പിലിന്റെ നേതൃത്വത്തില്‍ ഏകദേശം 30 ഓളം ചെറുപ്പക്കാരാണ് ഫോമ വൈപിഎസ് നയിക്കുന്നത്. ഫോമ പ്രസിഡന്റ്‌ജോര്‍ജ്മാത്യു ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ് വര്‍ഗ്ഗീസ് വൈപിഎസ് ചെയര്‍മാന്‍ ജിബി തോമസ് , അനിയന്‍ ജോര്‍ജ് , വിനോദ്‌കൊണ്ടൂര്‍ ഡേവിഡ്എന്നിവര്‍ സന്നിഹിതരായിരുന്നു. യുവജനങ്ങളെ നേതൃത്ത നിരയിലെക്കും വ്യവസായ സംരംഭത്തിലേക്കും കൊണ്ട്വരുന്നതിനൊപ്പം പുതുതായി ജോലി അന്വേഷിക്കുന്നവര്‍ക്കും സാമ്പത്തികമാന്ദ്യംമൂലം ജോലി നഷ്ട്ടപ്പെട്ടവര്‍ക്ക്‌ ജോബ്‌ഫെയറും സംഘടിപ്പിച്ചു ഫോമ എന്ന നോര്‍ത്ത് അമേരിക്കന്‍ സംഘടനകളുടെ സംഘടന തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു.

 

ജീവിതത്തിന്റെ നാനാതുറകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ബിസ്സിനസ്സുകാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, കമ്പനികളുടെസിഇഓകള്‍, വാര്‍ത്തവിനിമയരംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ ഏകദേശം 25 ല്‍പരം പ്രാസംഗികരുടെ പാനലാണ്‌ഫോമന വംബര്‍ 16 ആം തീയതി ന്യൂജേഴ്‌സിയില്‍ വച്ച്‌ നടക്കുന്ന 'യങ്ങ്‌ പ്രൊഫഷണല്‍ സ്സമ്മിറ്റില്‍' അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിത അനുഭവജ്ഞാനം പങ്കുവെക്കുന്നതോടൊപ്പം എങ്ങനെ എല്ലാവര്‍ക്കും സ്വന്തമായി തങ്ങളുടെ ജീവിതലക്ഷ്യം കൈവരിക്കാം എന്നതിന്റെ സൂത്രവാക്യങ്ങളെക്കുറിച്ചുള്ള സംവാദവും നടക്കും. ഈ സമ്മേളനത്തിന്റെ ഏറ്റവും ആകര്‍ഷകമായത്' ജോബ്‌ഫെയര്‍' ആണ് . ഏകദേശം 20 ഓളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയര്‍ പരമാവതി ഉപയോഗപ്പെടുത്തണമെന്ന്‌സംഘാടകര്‍ അഭ്യര്‍ഥിച്ചു. ജോണ്‌സണ്&ജോണ്‌സണ്, എസ്എഫ്ഓ ടെക്‌നോളോജീസ്,ഓര്‍ക്കിഡ്, ഫോറന്‍സ്, എസ്‌ക്യൂബ്‌സ്, ഐടിട്രെയില്‍ ബ്ലേസ്സേഴ്‌സ്, നെക്‌സ്എയ്ജ്‌ടെക്‌നോളോജീസ് , ക്ലീയക്കോണ് സൊല്യൂഷന്‍സ്, പെന്റഗ്രാംസോഫ്‌റ്റ്വെയര്‍, നേഴ്‌സസ്‌ഫൈന്‌ടെഴ്‌സ്, അഷ്വേര്‍ഡ്‌കെയര്‍സിസ്റ്റംസ്, ക്യൂബ്‌സ്, മണിഡാര്‍ട്ട് തുടങ്ങിയ കമ്പനികളാണ്‌ ജോബ് ഫെയറില്‍ പങ്കെടുക്കുന്നത്.

 

 

പങ്കെടുക്കുന്ന എല്ലാ ഉദ്ദ്യോഗാര്‍ത്ഥികളുടെയും പ്രിലിമിനറി ഇന്റര്‍വ്യൂവും നടത്തുന്നതായിരിക്കും എന്ന്‌സംഘാടകര്‍ അറിയിച്ചു. ഫോമയിലെ ചുറുചുറുക്കുള്ള ഒരുപറ്റം ചെറുപ്പക്കാരാണ് ഈസമ്മേളനത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി നൂറിലധികം പേര്‍ ഇപ്പോള്‍ത്തന്നെ ഈസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു . മറ്റൊരു പ്രത്യേകത മനശാക്തീകരണഗുരു ഡോ: പിപിവിജയന്റെ ക്ലാസ്സുകളാണ്. ജീവിതത്തെക്കുറിച്ച്‌ നീഷേധാതമകത മാറ്റി വ്യക്തമായി ധാരണ ഉണ്ടാക്കി ജീവിതവിജയം പ്രപ്തമാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ക്‌ളാസ്സെടുക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 9 മണിയോടെ അവസാനിക്കത്തക്കരീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജന്യവും ജനോപകാരപ്രദവുമായ ഈയുവജന സമ്മേളനത്തിലേക്ക് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യാന്‍ ഫോമ പ്രസിഡന്റ്‌ ജോര്‍ജ്മാത്യു , ജനറല്‍സെക്രട്ടറി ഗ്ലാഡ്‌സണ് വര്‍ഗ്ഗീസ്, ട്രഷറര്‍ വര്‍ഗ്ഗീസ്ഫിലിപ്പ്,ഫോമ വൈസ്പ്രസിഡന്റ് രാജുഫിലിപ്പും, ട്രഷറര്‍ സജീവ് വേലായുധനും എന്നിവരും വൈപിഎസ്‌ചെയര്‍മാന്‍ ജിബി തോമസും ആഹ്വാനംചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ്മാത്യു 2675491196, ഗ്ലാഡ്‌സണ്വര്‍ഗ്ഗീസ് 8475618402, വര്‍ഗ്ഗീസ്ഫിലിപ്പ് 2159347212, ജിബിതോമസ് 9145731616, റെനിപൗലോസ് 5103034868 വെബ്‌സൈറ്റ് : www.fomaa.com രജിസ്റ്റര്‍ചെയ്യാന്‍: : http://fomaa.com/html/YPS2013Registration.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.