You are Here : Home / USA News

കെ.സി.എസ്. യുവജനോത്സവം ജൂണ്‍ 1ന്

Text Size  

Story Dated: Tuesday, May 07, 2019 03:04 hrs UTC

യി ചേലമലയില്‍, സെക്രട്ടറി കെ.സി.എസ്.
 
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ യുവജനോല്‍സവം ജൂണ്‍ മാസം 1-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച് നടത്തുന്നതാണ്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍.
 
2019 മെയ് മാസം 1-ാം തീയതി പഠിക്കുന്ന സ്‌ക്കൂളിലെ ക്ലാസ് നില അനുസരിച്ചായിരിക്കും കുട്ടികളുടെ വിഭാഗങ്ങള്‍ തീരുമാനിക്കുക. നൃത്ത, നൃത്യേതര വിഭാഗത്തില്‍പ്പെട്ട 30-ല്‍പരം ഇനങ്ങളിലായി ഏകദേശം 500-ല്‍ പരം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.എസ്. ഭാരവാഹികള്‍ അറിയിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ്മാസം 20ന് മുന്‍പായി  റജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ച് KCSYF2019 @ gmail.com എന്ന ഇ-മെയിലില്‍ അയക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോം, മല്‍സര നിബന്ധനകളുടെ കെ.സി.എസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. visit-www.kcschicago.com/youthfestival.
 
മികച്ച വിധികര്‍ത്താക്കളും കുറ്റമറ്റ സംവിധാനങ്ങളും ഈ വര്‍ഷത്തെ യൂത്ത്‌ഫെസ്റ്റിവലിന്റെ പ്രത്യേകത ആയിരിക്കുമെന്ന് കെ.സി.എസ്. എന്റര്‍ടെയിന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ അറിയിച്ചു. ലിന്‍സണോടൊപ്പം മിഷാന്‍ ഇടുക്കുതറ, ജോസ് ആനമല, നിധിന്‍ പടിഞ്ഞാത്ത്് എന്നിവരും എന്റര്‍ടയിന്‍മെന്റ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
 
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കെ.സി.എസ്. വാര്‍ഡിനും,  ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വാര്‍ഡിനും എവര്‍റോളിംഗ് ട്രോഫി നല്‍കുന്നതാണെന്ന് കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിക്കുന്നു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലി പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോ.സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കറി, ലജിസ്ലേറ്റീവ്  ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക്  നേതൃത്വം നല്‍കും.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More