You are Here : Home / USA News

മലയാളം സ്‌കൂളിന്റെ വാര്‍ഷികവും, കേരളപിറവിയും സംയുക്തമായി ആഘോഷിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, November 06, 2013 11:14 hrs UTC

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ്‌ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി എസ്.എം .സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളം സ്‌കൂളിന്റെ വാര്‍ഷികവും, കേരള പിറവിദിനവും സംയുക്തമായി നവംബര്‍ 3-ാം തിയതി ഞായറാഴ്ച ആഘോഷിച്ചു. നടനും കവിയുമായ തമ്പി ആന്റണി നിലവിളക്കു കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭാഷയും സംസ്‌കാരവും അമേരിക്കയില്‍ നല്‍കാന്‍ എസ്. എം. സി.സി. ബ്രോങ്ക്‌സ് ചാപ്റ്റര്‍ കാണിക്കുന്ന താല്‍പര്യത്തെ മുഖ്യാതിഥിയായ തമ്പി ആന്റണി പ്രശംസിച്ചു. മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അനസൂയം തുടരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ശ്രീമതി പ്രേമാ തമ്പി ആന്റണിയും ചടങ്ങില്‍ സന്നിധയായിരുന്നു. പുതിയതായി അക്ഷരങ്ങളുടെ ലോകത്തേക്കു കടന്നു വന്ന കുട്ടികളെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു.

 

അസിസ്റ്റന്റ് വികാരി. ഫാ. റോയിസന്‍ മേനോലിക്കല്‍ സംസാരിച്ചു. മലയാളം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജോജോ ഒഴുകയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മേരിക്കുട്ടി തെള്ളിയാങ്കലിന്റെ നേതൃത്വത്തില്‍ , അധ്യാപകന്‍ രൂപകല്‍പ്പന ചെയ്ത് , നാട്ടില്‍ അച്ചടിച്ചു കൊണ്ടുവന്ന, നേഴ്‌സറി മുതല്‍ 4-ാം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങള്‍ സദസില്‍ പ്രകാശനം ചെയ്തു. എസ്. എം.സി .സി പ്രസിഡണ്ട് ഷോളി കുമ്പിളുവേലി സ്വാഗതവും, അധ്യാപിക ജോസി പൈലി നന്ദിയും പറഞ്ഞു. ജോസ് ഞാറകുന്നേല്‍ എം.സി യായി പരിപാടികള്‍ നിയന്ത്രിച്ചു. മലയാളം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്കൊപ്പം , ജോബി കിടാരം, ഷാജി സഖറിയ, കെന്നിത കുമ്പിളുവേലില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഒരുക്കിയ ദേവരാജന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലികള്‍ എന്ന പരിപാടിയും ഏവരുടെയും മുക്തകണ്ഡമായ പ്രശംസ പിടിച്ചു പറ്റി. ജോസഫ് കാഞ്ഞമല, ചിന്നമ്മ പുതുപറമ്പില്‍ , ജോസ് മലയില്‍ , സിസിലി കൂവള്ളൂര്‍, ഒള്‍ഗാ സുനില്‍ പുതുപറമ്പില്‍, ദീപു പട്ടാണിപുരക്കല്‍ , ആന്റണി കൈതാരം, ടോം മുണ്ടക്കല്‍ , ബെന്നി മുട്ടപ്പള്ളി, ജയ് കണ്ണേറ്റുമാലിയില്‍, അരുണ്‍ ആല്‍ഫ്രഡ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More