You are Here : Home / USA News

കണക്‌ടിക്കട്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 31, 2013 10:06 hrs UTC

കണക്‌ടികട്ട്‌: ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഒക്‌ടോബര്‍ 27-ന്‌ ഞായറാഴ്‌ച വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള സെന്റ്‌ ഹെലേന ദേവാലയത്തില്‍ ഇടവക വികാരി ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ. സിറിയക്‌ മാളിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര, ഫാ. ജയിംസ്‌ വട്ടക്കുന്നേല്‍, ഫാ. ജോസഫ്‌ പുള്ളിക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജയിംസ്‌ വട്ടക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കി. സമൂഹബലിയിലും പ്രദക്ഷിണത്തിലും തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ നടന്ന കലാപരിപാടികളിലും സ്‌നേഹവിരുന്നിലും വൈദീകരും കന്യാസ്‌ത്രീകളും അടങ്ങുന്ന ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളില്‍ ന്യൂയോര്‍ക്ക്‌ റൈംമ്‌സിന്റെ ഗാനശുശ്രൂഷയും മൈക്കിള്‍സ്‌ ഓക്കസ്‌ട്രയുടെ ചെണ്ടമേളവും ശ്രദ്ധേയമായി. ജോഫാന്‍ ജോര്‍ജ്‌ മതിരമ്പുഴയായിരുന്നു ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി. ജോസഫ്‌ ചാക്കോ ഒട്ടത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More