You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം പുതിയ സമുച്ചയത്തിലേക്ക്‌ മാറുന്നു

Text Size  

Story Dated: Thursday, October 31, 2013 09:58 hrs UTC

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം പുതുതായി വാങ്ങിച്ച ഭദ്രാസന സമുച്ചയത്തിലേക്ക്‌ നവംബര്‍ 30 നു വി.കൂദാശ ചെയ്‌തു മാറ്റുന്നതിനു അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. രാവിലെ പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബ്ബാനയും അതേത്തുടര്‍ന്ന്‌ അരമന കൂദാശയും നടത്തും. ക്രമീകരണങ്ങള്‍ക്കായി ഹൂസ്റ്റണിലുള്ള ഇടവകകളില്‍ നിന്നുമായി വികാരിമാരുടെയും, ഇടവക പ്രതിനിധികളുടെയും ആത്മീയ സംഘടനാ പ്രതിനിധികളുടെയും ഒരു ആലോചനായോഗം വെരി. റവ. ഗീവര്‍ഗ്ഗീസ്സ്‌ അരൂപ്പാല കോര്‍ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ നവംബര്‍ 2 ന്‌ശനിയാഴ്‌ച ഉുച്ചയ്‌ക്കു 2.30 നു സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ കൂടി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More