You are Here : Home / USA News

ഡിട്രോയിറ്റില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 30, 2013 11:21 hrs UTC

ഡിട്രോയിറ്റ്‌: മലങ്കരയുടെ മഹാ പരിശുദ്ധനും റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത്‌ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1,2 തീയതികളില്‍ (വെള്ളി, ശനി) ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു. സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത പെരുന്നാളിന്‌ മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട്‌ വികാരി ഫാ. സുനോജ്‌ ഉമ്മന്‍ ഒക്‌ടോബര്‍ 27-ന്‌ ഞായറാഴ്‌ച കൊടിയേറ്റ്‌ നടത്തി. നവംബര്‍ ഒന്നിന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനിയുടെ വചനശുശ്രൂഷയും ഉണ്ടായിരിക്കും. പെരുന്നാള്‍ ദിവസമായ നവംബര്‍ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 11 മണിക്ക്‌ ശ്ശൈഹീക വാഴ്‌വും തുടര്‍ന്ന്‌ ആത്മീയ സംഘടനകളുടെ വാര്‍ഷിക യോഗം, കൈമുത്ത്‌, നേര്‍ച്ച വിളമ്പ്‌ എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കും. ഇടവക മാനേജിംഗ്‌ കമ്മിറ്റിക്കുവേണ്ടി വികാരി ഫാ. സുനോജ്‌ ഉമ്മന്‍, സെക്രട്ടറി ജോജി അലക്‌സ്‌, ട്രസ്റ്റി തോമസ്‌ യോഹന്നാന്‍ എന്നിവര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More