You are Here : Home / USA News

ന്യൂജേഴ്‌സി മലങ്കര കത്തോലിക്കാ പള്ളിയില്‍ തിരുനാളും, വിന്‍സെന്റ്‌ മാര്‍ പൗലോസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ സ്വീകരണവും

Text Size  

Story Dated: Saturday, July 27, 2013 02:38 hrs UTC

സജി കീക്കാടന്‍

 

 

ന്യൂജേഴ്‌സി: വി. തോമാശ്ശീഹായുടെ നാമഥേയത്തില്‍ സ്ഥാപിതമായിട്ടുള്ള ന്യൂജേഴ്‌സിയിലെ സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ ഈവര്‍ഷത്തെ തിരുനാള്‍ മഹാമഹവും മാര്‍ത്താണ്‌ഡം രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ്‌ മാര്‍ പൗലോസ്‌ തിരുമേനിക്ക്‌ സ്വീകരണവും ജൂലൈ 28-ന്‌ ഞായറാഴ്‌ച നടക്കും. രാവിലെ 10 മണിക്ക്‌ അഭി. തിരുമേനിയെ ദേവാലയ കവാടത്തില്‍ സ്വീകരിക്കും. തുടര്‍ന്ന്‌ പ്രഭാത പ്രാര്‍ത്ഥനയും വി. കുര്‍ബാനയും നടക്കും. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, ഗ്രാജ്വേറ്റ്‌സിനെ അനുമോദിക്കല്‍, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം തുടങ്ങിയ പരിപാടികള്‍ ശേഷം നടക്കും. വികാരി മോണ്‍ പീറ്റര്‍ കോച്ചേരി, സെക്രട്ടറി ഫിലിപ്പ്‌ ജോണ്‍, ട്രസ്റ്റി ഗീവര്‍ഗീസ്‌ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.