You are Here : Home / USA News

ഫൊക്കാനാ ഫ്‌ളോറിഡാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ടാമ്പയില്‍, പ്രസിഡന്റും ദേശീയ നേതാക്കളും പങ്കെടുക്കും

Text Size  

Story Dated: Monday, November 25, 2019 12:48 hrs UTC

ഫ്‌ളോറിഡാ .: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പത്തൊന്‍പതാമത്     കണ്‍വന്‍ഷന്‍ 2020 ജൂലൈ 9  മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ  ബാലിസ് കാസിനോ റിസോര്‍ട്ടില്‍    വെച്ച് നടത്തുന്നു .   ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ  കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വളരെ  പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്ഓഫ് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന റീജിണല്‍ കണ്‍വെന്‍ഷന്  വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.
 
ഫ്‌ലോറിഡ  ഫൊക്കാന റീജിണല്‍ കണ്‍വെന്‍ഷന്‍  നവംബര്‍  30  തിയതി ശനിയാഴ്ച വൈകിട്ട്  5 മണിമുതല്‍ KNAI THOMMAN SOCIAL HALL ല്‍ വെച്ച് (225 North Dover Road, Dover, Tampa, FL 33527) നടത്തുന്നു .  റീജിണല്‍ കണ്‍വെന്‍ഷനും കിക്ക്ഓഫും  അതിവിപുലമായ രീതിയില്‍ നടത്തുന്നതിനോടൊപ്പം തന്നെ സ്‌പെല്ലിങ് ബി കോമ്പറ്റീഷനും  മറ്റ് കലാപരിപാടികളും ഉള്‍പ്പെടുത്തി ഒരു ദിവസത്തെ കണ്‍വെന്‍ഷന്‍ ആയിട്ടാണ് നടത്തുന്നത്. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍  കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകളില്‍   റീജിണല്‍ കണ്‍വെന്‍ഷനുകളില്‍  ചെയ്യുവാന്‍ സാധിക്കുന്നതാണ്.
 
കുട്ടികളുടെ വിവിധ  കല പരിപാടികള്‍  ആണ് ഫൊക്കാന റീജിയണല്‍ കിക്ക്ഓഫ് നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്. ഫ്‌ളോറിഡ  ഫൊക്കാന കിക്ക്ഓഫ്പുതുമയാര്‍ന്ന പരിപാടികളാലും,ജനസാനിധ്യം കൊണ്ട് , കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് ഫൊക്കാന ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഫൊക്കാന എന്നും ശ്രമിക്കുന്നതാണ്.മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.
 
ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ് ,എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തില്‍ , കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍  കറുകപ്പള്ളില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍  ജോര്‍ജി വര്‍ഗീസ്, മുന്‍ ഫൊക്കാന പ്രസിഡന്റ് കമാണ്ടര്‍  ജോര്‍ജ് കോരുത്,ഫൗണ്ടേഷന്‍ വൈസ് ചെയര്‍ സണ്ണി മറ്റമന,ഫിനാന്‍സ് കമ്മറ്റി ചെയര്‍ ബാബു സ്റ്റീഫന്‍  ,ഓഡിറ്റര്‍ ചാക്കോ കുരിയന്‍,മുന്‍ ഫൗണ്ടേഷന്‍ ചെയര്‍  ജേക്കബ് പടവത്തില്‍ , നാഷണല്‍ കമ്മിറ്റി മെംബേര്‍ രാജീവ് കുമാരന്‍      തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യസാംസ്ക്കരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്ഓഫില്‍  പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
 
എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന ഫ്‌ലോറിഡ റീജിണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.