You are Here : Home / USA News

ആഢ്യത്വത്തോടെ ഫോമാ പൊതുയോഗം പര്യവസാനിച്ചു.

Text Size  

Story Dated: Thursday, October 31, 2019 01:02 hrs UTC

 
(പന്തളം ബിജു തോമസ്, പി. ആർ. ഓ)
 
ഡാളസ്: അമേരിക്കൻ മലയാളികൾക്ക് അഭിമാനകരമായി ഫോമായുടെ ഈ വർഷത്തെ പൊതുയോഗം,  ആഢ്യത്വത്തോടെയും ആഭ്യജാത്യത്തോടെയും ഡാളസിൽ പര്യവസാനിച്ചു. ഫോമായുടെ ഒരു വാർഷിക പൊതുയോഗം,  ഫോർ സ്റ്റാർ ഹോട്ടലിൽ വെച്ചു നടന്നതും ചരിത്രത്തിൽ ആദ്യമായാണ്.  അമേരിക്കയിലും കാനഡയിലുമുള്ള അസോസിയേഷൻ പ്രതിനിധികളെ സാക്ഷിയാക്കി,  ഡാളസ്  സിറ്റിയിലെ  ഏട്രിയം സ്റ്റാർ  ഹോട്ടലിൽ ഉച്ചക്കുശേഷം കൃത്യം മൂന്നു മണിയ്ക്ക്,  ആരംഭിച്ചു.  
 
അവസരങ്ങൾക്കൊത്ത് ഉയർന്ന്  പ്രവർത്തിക്കുന്ന നേതാവ് എന്ന ഖ്യാതി, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും അദ്ദേഹത്തിനെ ടീമിനും സ്വന്തം. ചാരിറ്റിയായിരിക്കും എന്റെ പ്രവർത്തങ്ങളിൽ മുഖ്യം എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫോമാ തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം അത് അക്ഷരം പ്രതി നടപ്പിലാക്കി തെളിയിച്ചുകഴിഞ്ഞു. രണ്ടു കോടി മുപ്പത്തിയഞ്ച്  ലക്ഷത്തിന്റെ ഫോമാ വില്ലജ് പദ്ധതി പൂർത്തികരിക്കുമ്പോൾ, ഫോമയ്‌ക്കും അദ്ദേഹത്തിനും അമേരിക്കൻ മലയാളികൾക്കും അത് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. ചരിത്രമായ ഫോമാ വില്ലേജ് പദ്ധതിയുടെ  വന്പിച്ച വിജയം   ഹർഷാരവത്തോടെ പൊതുയോഗം  അത് സ്വീകരിച്ചു.  കേരളത്തിൽ  വിദേശ മലയാളികൾക്ക് ഒരു വൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രാരംഭ ബുദ്ധിമുട്ടുകൾ വളരെ ഉത്തരവാദിത്തത്തോടെ തരണം ചെയ്യാനായത് അദ്ദേഹത്തിൻറെ പ്രവർത്തനമികവിന്റെ മകുടോദാഹരണമാണ്. കേരള സർക്കാരിന്റെ പ്രശംസയോടൊപ്പം, ഇന്ത്യ മുഴുവനും ഫോമായുടെ ഈ പദ്ധതി ചർച്ചചെയ്യപെടുകയുണ്ടായി. ഈ പദ്ധതിയ്ക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച ഫോമാ വില്ലേജ് പദ്ധതി ചെയർമാൻ അനിയൻ ജോർജിനും ടീമിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ആദ്യ പ്രളയത്തിൽ ദുരിതമനുഭവിച്ചു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് അത്യാവശ്യ കിറ്റുകൾ വിതരണം ചെയ്തവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
 
ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാം തയാറാക്കിയ ഫോമായുടെ ഈ വർഷത്തെ വാർഷിക റിപ്പോർട്ട്  വളരെ മികവുറ്റതായിരുന്നു. ഡിജിറ്റൽ ഫോർമാറ്റിൽ തയ്യാറാക്കിയ റിപ്പോർട്ട് വളരെ പുതമയായതായിരുന്നു. ഫോമാ പൊതുയോഗത്തിന്റെ പ്രശംസ വാനോളം ഏറ്റുവാങ്ങിയ ഇതുപോലെയുള്ള ഒരു റിപ്പോർട്ട് അവതരണം ഇതുനു മുൻമ്പ് അവതരിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഫോമയ്‌ക്കൊരു പ്രൊഫെഷണൽ ടച്ച്, പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവരും അത് സമ്മതിച്ചു തന്നു.  
 
ഫോമാ വുമൺസ് ഫോറം ചെയ്യുന്ന വലിയ കാര്യങ്ങൾ പ്രശംസനീയമായാണ്. രേഖ നായരുടെ നേതൃത്വത്തിലുള്ള വലിയ ഒരു കമ്മറ്റി ഇതുനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഫോമാ വില്ലജ് പദ്ധതിയുടെ താക്കോൽ ദാനമുൾപ്പെടെയുള്ള  കേരള കൺവൻഷനും അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളും വന്പിച്ച വിജയമായിരുന്നു. ഇതിന്റെ ചെയർമാനായായിരുന്ന സജി ഏബ്രാഹിമിനെ പ്രത്യേകം അനുമോദിച്ചു. ഫോമായുടെ  യൂത്ത്  കൺവൻഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന രോഹിത് മേനോനും ആഞ്ചല ഗോരാഫിക്കും ആശംസകളറിയിച്ചു. ഫോമയുടെ പ്രതിശ്ചായയുടെ പ്രതീകമായ ഫോമാ ന്യൂ ടീമിനെയും,  കംപ്ലയിൻസ് കമ്മറ്റി, ജുഡീഷ്യൽ കൗൺസിൽ, അഡ്വൈസറി കൗൺസിൽ എന്നിവരുടെ പ്രവർത്തനങ്ങളെയും പ്രത്യേകം പ്രത്യേകം പ്രതിബാധിച്ചു.  ജിജു കുളങ്ങര, വിനോദ് കൊണ്ടൂർ ഡേവിഡ് എന്നിവരുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ  നടത്തിയ ഫോമാ മെഡിക്കൽ ക്യാംപുകൾക്ക് പകരം വെയ്ക്കാൻ അമേരിക്കൻ മലയാളികൾക്ക് വേറൊന്നില്ല എന്നുള്ളത് വളരെ അതിശയോക്തിയില്ലാത്ത ഒന്നാണ്. 
 
അജണ്ടയിലെ മുഖ്യ ഇനമായിരുന്നു ബൈലോ പരിഷ്കരണം. അനേകം മാസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. കാലോചിതമായി ഫോമായുടെ പ്രവർത്തങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ കമ്മറ്റി രൂപീകരിച്ചത്. ബൈലോ പരിഷ്കരണം അതിന്റെ പൂർണ്ണതയിലെത്തിയെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ നാഷണൽ കമ്മറ്റി ഇതിനെ പരിഗണിച്ചില്ല. നാഷണൽ കമ്മറ്റിയുടെ ഈ തീരുമാനത്തെ ഫോമാ പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. ഫോമായുടെ വരവ് ചിലവ് കണക്കുകളുടെ വാർഷിക റിപ്പോർട്ട് ട്രെഷറർ ഷിനു ജോസഫ് അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ ജെയിൻ മാത്യൂസ്  കണ്ണച്ചാൻപറമ്പിൽ സന്നിഹിതനായിരുന്നു. ഫോമാ ജുഡീഷ്യൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാത്യു ചെരുവിൽ ചെയർമാനായും, യോഹന്നാൻ ശങ്കരത്തിൽ വൈസ് ചെയർമാനായും,  സുനിൽ വർഗീസ് സെക്രെട്ടറിയായും, കൊച്ചിൻ ഷാജി, അനിയൻ (യോങ്കേഴ്‌സ്), ബാബു മുല്ലശ്ശേരിൽ എന്നിവർ കൗൺസിലേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു. 
 
അകാലത്തിൽ നമ്മളെ വിട്ടകന്നു പോയ ഫോമായുടെ സുഹൃത്തുകൾക്ക്  നിത്യശാന്തി നേർന്നുകൊണ്ടാണ് പൊതുയോഗം ആരംഭച്ചത്.  ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്  സ്വാഗതമേകികൊണ്ട് ആരംഭിച്ച പൊതുയോഗം മൂന്ന്  മണിക്കൂറിലധികം ദൈർഘ്യം പിന്നിട്ടു. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ സിറ്റിയായ ഡാളസിൽ വെച്ചു നടന്ന പ്രഥമ പൊതുയോഗത്തിന് ഹൃദ്യമായ വരവേൽപ് നൽകിയ ഡാളസ് മലയാളി അസോസിയേഷനും അതിന്റെ പ്രസിഡന്റ് സാം മത്തായിക്കും കമ്മറ്റിയംഗങ്ങൾക്കും പ്രത്യേകമായ നന്ദി അറിയിച്ചു. പൊതുയോഗത്തിനു വന്നു ചേർന്ന എല്ലാവർക്കും വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ഫോമായുടെ നാമത്തിൽ ഔദ്യോഗികമായി നന്ദി അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.