You are Here : Home / USA News

ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാന കൺവെൻഷന്റെ ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ.

Text Size  

Story Dated: Tuesday, October 22, 2019 04:18 hrs UTC

 
ശ്രീകുമാർ ഉണ്ണിത്താൻ
 
ന്യൂയോർക്ക്  :പ്രശസ്ത പത്രപ്രവർത്തകനും , ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച ഡോ. ബാബു സ്റ്റീഫനെ  ഫൊക്കാന 2020  കൺവെൻഷന്റെ   ഫിനാൻസ് കമ്മിറ്റി  ചെയർപേഴ്സൺ ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട്  എന്നിവർ അറിയിച്ചു. 2020 ജൂലൈ 9  മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ  ബാലിസ് കാസിനോ റിസോർട്ടിൽ വെച്ചാണ് 4  ദിവസത്തെ   ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷൻ.
 
 ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകന്‍കൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.
 
വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ വാഷിംഗ്ടണ്‍ ഡിസി മേയര്‍ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
 
 
രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ഒരു അന്തർദ്ദേശീയ കൺവൻഷൻ അതിന്റെ എല്ല  പ്രൗഢിയോടു കൂടിഅറ്റ്ലാന്റിക് സിറ്റി  അവതരിപ്പിക്കുബോൾ  ഡോ. ബാബു സ്റ്റീഫനെ പോലെ ഒരാളെ  ഫിനാൻസ് കമ്മിറ്റി  ചെയർപേഴ്സൺആയി കിട്ടിയതിൽ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അർഹതക്കുള്ള അംഗീകാരം ആണ്   എന്ന്   പ്രിസിഡന്റ് മാധവൻ പി നായർ അഭിപ്രായപ്പെട്ടു.
 
ജൂലൈ 9  മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കാൻ പോകുന്ന കൺവെൻഷൻ  ഫൊക്കാനയുടെ  ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍  ലോകം മുഴുവന്‍  പരത്തുകയാണ് ലക്ഷ്യം.  ഫിനാൻസ് കമ്മിറ്റി കൈകാര്യം ചെയ്യാൻ ഏറ്റവും ഉത്തമനായ വ്യക്തി  ഡോ. ബാബു സ്റ്റീഫന്‍ തന്നെയാണെന്ന്  ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്,ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, നാഷണൽ കോർഡിനേറ്റർ  പോൾ കറുകപ്പള്ളിൽ എന്നിവർ അഭിപ്രായപ്പെട്ടു
 
കേരളത്തിൽ ഒരു പ്രളയം വന്നപ്പോൾ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നക്കുകയും, മറ്റ് പ്രവാസികളെ ഏകോപിപ്പിച്ചു പരമാവധി   സഹായങ്ങൾ നൽകാനും  കഴിഞ്ഞ
ഡോ. ബാബു സ്റ്റീഫനെ പോലെയുള്ള ഒരാളെ  ഫൊക്കാനയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ  ആയി കിട്ടുബോൾ  ജൂലൈ 9  മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കാൻ പോകുന്ന കൺവെൻഷൻ അവിസ്മരണീയമാക്കാൻ കഴിയുമെന്ന്  ട്രഷർ സജിമോൻ ആന്റണി, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ, കൺവെൻഷൻ ചെയർമാൻ  ജോയി ചാക്കപ്പൻ  എന്നിവർ അഭിപ്രായപ്പെട്ടു.
 
 ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച്   നടത്തുന്ന    ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷൻ ഒരു വൻപിച്ച വിജയം ആക്കാൻ ഡോ. ബാബു സ്റ്റീഫന്റെ ഈ സ്ഥാനം സഹായിക്കുമെന്ന്  ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്,  ഫൗണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ , കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്  എന്നിവര്‍ ഒരു  പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.