You are Here : Home / USA News

ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് 56 ചീട്ടുകളി മത്സരം നവംബര്‍ 9-ന്

Text Size  

Story Dated: Monday, October 14, 2019 02:31 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 28-ല്‍പ്പരം ടീമുകളെ പങ്കെടുപ്പിച്ച് 2019 നവംബര്‍ 9-ന് ശനിയാഴ്ച ഒരു ദിവസത്തെ ചീട്ടുകളി മത്സരം നടത്തുന്നു.
 
ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ എത്രയും പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണം. മത്സരത്തിന്റെ നടത്തിപ്പിലേക്ക് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
 
ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സറായി ഏബ്രഹാം ഫിലിപ്പ് സി.പി.എയെയും, മറ്റു സ്‌പോണ്‍സര്‍മാരായി ജേക്കബ് ഏബ്രഹാം (സജി ഹെഡ്ജ്), ജോണ്‍സണ്‍ ജോണ്‍ (ഡോങ്കിള്‍സ് റിയല്‍ എസ്റ്റേറ്റ്), വിന്‍സന്റ് റ്റി സിറിയക് (കാനിയന്‍ മോര്‍ട്ട്‌ഗേജ്), തോമസ് കോലടി (സെന്റ് മേരീസ് കണ്‍സ്ട്രക്ഷന്‍) എന്നിവരാണ്.
 
മത്സരത്തിന്റെ വിജയകരമായ നടത്തിലേക്കായി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്‌സായി ഫിലിപ്പ് മഠത്തില്‍ (917 459 7819), ബേബികുട്ടി തോമസ് (516 974 1735), കുഞ്ഞ് മാലിയില്‍ (516 503 8082), ടോം തോമസ് (347 537 8200) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
 
റൂള്‍സ് കോര്‍ഡിനേറ്റര്‍മാര്‍:ജോസഫ് മാത്യു (അപ്പച്ചന്‍), മാത്യു ചെരുവില്‍, ജേയിസ് പിറവം.
 
ഗെയിം കണ്‍ട്രോള്‍ കമ്മീഷന്‍: സാബു സ്കറിയ, ഡോ. ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്, അനിയന്‍ മൂലയില്‍.
 
രജിസ്‌ട്രേഷന്‍ കമ്മിറ്റി: രാജു ഏബ്രഹാം, സജി മാത്യു, മോന്‍സി മാണി.
 
ഫിനാന്‍സ് കമ്മിറ്റി: സാം സാമുവേല്‍, സക്കറിയാ കരുവേലി.
 
രജിസ്‌ട്രേഷന്‍ & ഫുഡ് കമ്മിറ്റി: റോയി മാത്യു, കുര്യന്‍ പോള്‍ അലക്‌സ് പനയ്ക്കാമുറ്റം, അലക്‌സ് സിബി.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍: 56cardgameNY@gmail.com
Kerala Center, 1824 Fairfax, ST, Lemond, NY 11003.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.