You are Here : Home / USA News

ആന്റോ ആന്റണി എം.പിയ്‌ക്ക്‌ ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ ചാപ്‌റ്റര്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 14, 2013 02:00 hrs UTC

ഫിലാഡല്‍ഫിയ: പത്തനംതിട്ട പാര്‍ലമെന്റില്‍ നിന്നുള്ള എം.പിയും, പ്രവാസി മലയാളികളുടെ പ്രിയങ്കരനുമായ ആന്റോ ആന്റണിക്ക്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പെന്‍സില്‍വേനിയ ചാപ്‌റ്റര്‍ ഉജ്വല സ്വീകരണം നല്‍കി. നവംബര്‍ പത്തിന്‌ ഞായറാഴ്‌ച ഫിലാഡല്‍ഫിയയിലെ വെല്‍ഷ്‌ റോഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ധാരാളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അറ്റോര്‍ണി ജോസ്‌ കുന്നേല്‍ എല്ലാവരേയും മീറ്റിംഗിലേക്ക്‌ സ്വാഗതം ചെയ്‌തു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ബഹുമാനപ്പെട്ട എം.പി പ്രവാസി മലയാളികള്‍ക്ക്‌ ചെയ്യുന്ന സേവനത്തേയും കരുതലിനേയും നന്ദിയോടെ സ്‌മരിച്ചു.

 

ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധിയായി യു.എന്‍.ഒയില്‍ മീറ്റിംഗില്‍ സംബന്ധിക്കാന്‍ മാത്രമാണ്‌ അദ്ദേഹം പത്‌നി ഗ്രേസുമായി യു.എസില്‍ എത്തിയത്‌. ചുരുക്കം ചില മീറ്റിംഗുകളില്‍ സംബന്ധിച്ചിരുന്നെങ്കിലും തന്റെ കുടുംബത്തില്‍ വരുന്ന ഒരു പ്രതീതിയാണ്‌ ഐ.എന്‍.ഒ.സിയുടെ മീറ്റിംഗില്‍ സംബന്ധിച്ചപ്പോള്‍ ഉണ്ടായതെന്നും, അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന ഒ.സി.ഐ കാര്‍ഡ്‌ മുതലായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്‌ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള നിയോജകമണ്‌ഡലത്തിലെ എം.പിയാണ്‌ താനെന്നും, ഗള്‍ഫ്‌ മലയാളികളുടെ പ്രശ്‌നങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ഒ.സി നാഷണല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌, ട്രഷറര്‍ തോമസ്‌ ഒ. ഏബ്രഹാം, തോമസ്‌ ടി. ഉമ്മന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സെക്രട്ടറി സാബു സ്‌കറിയ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More