You are Here : Home / USA News

ഫോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ യുവജനോല്‍സവും കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫും വന്‍ വിജയം

Text Size  

Story Dated: Thursday, November 14, 2013 01:56 hrs UTC

ഹ്യൂസ്റ്റന്‍: ഫോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10-ാം തീയതി ഉച്ച കഴിഞ്ഞ്‌ 1 മണി മുതല്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു വിവിധ പരിപാടികളോടെ നടത്തിയ യുവജന കലോല്‍സവവും ഫോമാ കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫും വന്‍വിജയമായി. യുവജനങ്ങളുടേയും കുട്ടികളുടേയും വൈവിധ്യമേറിയ കലാഭിരുചികളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും അനുമോദിക്കാനുമായി വിവിധ കലാമല്‍സരങ്ങളായിരുന്നു തുടക്കം. സ്‌പെല്ലിംഗ്‌ ബി, പ്രസംഗം, സിംഗിള്‍ ഡാന്‍സ്‌ (ക്ലാസിക്കല്‍), സിംഗിള്‍ ഡാന്‍സ്‌ (സിനിമാറ്റിക്‌) സോളൊ സോംഗ്‌ തുടങ്ങിയ ഇനങ്ങളില്‍ പഠന ഗ്രേഡ്‌ അനുസരിച്ചുള്ള വിവിധ ഗ്രൂപ്പുകള്‍ തിരിച്ചാണ്‌ മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്‌. കലാമല്‍സരങ്ങളിലെ ജനറല്‍ കണ്‍വീനറായി ഡോക്‌ടര്‍ സാം ജോസഫും, ജഡ്‌ജിംഗ്‌ കമ്മറ്റി അംഗങ്ങളായി ഡോക്‌ടര്‍ ആന്‍ ഫിലിപ്പ്‌, ഷീബാ ജോര്‍ജ്‌, ജിജി തോമസ്‌, എബ്രഹാം സാമുവല്‍, കെ.പി. ജോര്‍ജ്‌, എം.എ. വര്‍ഗീസ്‌, വിനീതാ നായര്‍, എ.സി. ജോര്‍ജ്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു.

 

 

മരിയാ കല്ലടാന്തിയില്‍, എമില്‍ ജോസ്‌, ജൂലിയന്‍ ചെറുകര, ഷെറിന്‍ ചെറുകര, ക്രിസ്റ്റല്‍ ജോസഫ്‌, റോസി തോമസ്‌, നടാഷ വര്‍ഗീസ്‌, നികിതാ ബാബു ചിറയില്‍, സഹാനാ രാജേഷ്‌, ഷാനാ ജോസഫ്‌, അനു ചെറുകര എന്നീ കുട്ടികളും കൗമാര പ്രതിഭകളുമാണ്‌ വിവിധ കലാമല്‍സരങ്ങളില്‍ സമ്മാനാര്‍ഹമായത്‌. ഇവരില്‍ ചിലര്‍ ഒന്നില്‍ കൂടുതല്‍ സമ്മാനങ്ങള്‍ നേടുകയുണ്ടായി. വൈകുന്നേരം നടത്തിയ ഫോമാ റജിസ്‌ട്രേഷന്‍ കിക്കോഫിലും പൊതുയോഗത്തിലും വന്‍തിരക്കായിരുന്നു. റിവര്‍‌സ്റ്റോണ്‍ `ഒരുമ' സംഘത്തിന്റെ ചെണ്ടമേള വാദ്യ ആരവങ്ങളോടെ ഫോമയുടെ പ്രശസ്‌താഥികളെ വേദിയിലേക്കാനയിച്ചു. ഫോമാ സെന്റര്‍ കമ്മറ്റി അംഗം ജോണ്‍ ചാക്കൊ പ്രശസ്‌താഥികളെയും പൗരപ്രമുഖരെയും സദസ്സിനു പരിചയപ്പെടുത്തി. ഫോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു. ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ ഉല്‍ഘാടന പ്രസംഗം നടത്തുകയും സദസ്സില്‍ നിന്ന്‌ ബൈ ആന്വല്‍ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുകയും ചെയ്‌തു.

 

അനേകം പേര്‍ കുടുംബ റജിസ്‌ട്രേഷനുകള്‍ കൈമാറി. ഹ്യൂസ്റ്റനടക്കം ഇതുവരെ നടത്തിയ കണ്‍വന്‍ഷന്‍ കിക്കോഫ്‌ യോഗങ്ങളില്‍ നിന്ന്‌ അഭുതപൂര്‍വ്വമായ സഹകരണങ്ങളും റജിസ്‌ട്രേഷനുകളുമാണ്‌ ലഭ്യമായിക്കൊണ്ടിരിക്കുന്നതെന്നും ഫോമായുടെ വരുന്ന ഫിലാഡല്‍ഫിയാ കണ്‍വന്‍ഷന്‍ വിജയമായിരിക്കുമെന്നും അനിയന്‍ ജോര്‍ജ്‌ പറഞ്ഞു. സ്റ്റാഫോര്‍ഡ്‌ സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെ.ന്‍. മാത്യു, ഫോമാ ഫൗണ്ടിംഗ്‌ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, മറ്റ്‌ ഫൗണ്ടിംഗ്‌ കമ്മറ്റി അംഗങ്ങളായ എം.ജി. മാത്യു, ജോയി എന്‍. സാമുവല്‍, തോമസ്‌ മാത്യു, മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്‌ കെന്നടി ജോസഫ്‌ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഈയിടെ നടത്തിയ ഇന്ത്യാ പ്രസ്‌ ക്ലബിന്റെ അവാര്‍ഡിനര്‍ഹനായ ഹ്യൂസ്റ്റനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വോയിസ്‌ ഓഫ്‌ ഏഷ്യായുടെ ചീഫ്‌ എഡിറ്റര്‍ കോശി തോമസിനെ യോഗം അനുമോദിച്ചു.

 

യുവജന കലാമല്‍സരങ്ങളില്‍ വിജയികളായ എല്ലാവര്‍ക്കും വേദിയില്‍ വെച്ച്‌ ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഫോമാ നാഷണല്‍ യൂത്ത്‌ കമ്മറ്റി കൊ-ഓര്‍ഡിനേറ്റര്‍ ഷെറില്‍ തോമസ്‌ അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി ഫോമായുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജീവകാരുണ്യ സഹായനിധിയെപ്പറ്റി വിശദീകരിച്ചു. കലാമല്‍സരങ്ങളില്‍ ഏറ്റവും അധികം പോയിന്റുകള്‍ നേടിയ ജൂലിയാന്‍ ചെറുകര കലാതിലകമായി. സ്‌പെഷ്യല്‍ ജൂറി ക്യാഷ്‌ അവാര്‍ഡിനു പുറമെ ശശിധരന്‍ നായരുടെ പ്രത്യേക സമ്മാനപ്പൊതി തോമസ്‌ മാത്യു ജൂലിയാന്‍ ചെറുകരക്കു കൈമാറി. ഫോമയുടെ കഴിഞ്ഞ ടേമിലെ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ഓലിയാന്‍കുന്നേല്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഫോമായുടെ സ്‌പെഷ്യല്‍ സ്‌പോന്‍സര്‍ഷിപ്പില്‍ നടത്തി വരുന്ന ഗ്രാന്‍ഡ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി പ്രോഗ്രാമിലേക്കുള്ള പദ്ധതികളെപ്പറ്റി അവരുടെ ബൂത്തിലെ പ്രതിനിധി സംസാരിച്ചു. ബേബി മണക്കുന്നേല്‍, തോമസ്‌ ഓലിയാന്‍ കുന്നേല്‍, ജോണ്‍ ചാക്കൊ, സാം ജോസഫ്‌., രാജന്‍ യോഹന്നാന്‍, ബാബു സക്കറിയ, തോമസ്‌ മാത്യു, ശശിധരന്‍ നായര്‍, ജോയി എന്‍. സാമുവല്‍, എം.ജി. മാത്യു, എസ്‌. കെ. ചെറിയാന്‍, കെ.പി. ജോര്‍ജ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More