You are Here : Home / USA News

കാഴ്ചകൾ കാണാൻ വന്നു; യുവതിക്ക് ലഭിച്ചത് അപൂർവയിനം 3.72 കാരറ്റ് ഡയമണ്ട്

Text Size  

Story Dated: Wednesday, August 21, 2019 03:48 hrs UTC

അർക്കൻസാസ് ∙ അപൂർവ്വങ്ങളിൽ അപൂർവ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്സസിൽ നിന്നും അർക്കൻസാസ് സ്റ്റേറ്റ് പാർക്ക് സന്ദർശിക്കാനെത്തിയ മിറാൻഡ ഹോളിംഗ്സ് ഹെഡ് എന്ന യുവതിക്കു ലഭിച്ചു. കഴിഞ്ഞ വാരാന്ത്യമാണ് ഇവർ ഇവിടെ സന്ദർശനത്തിനെത്തിയത്. 37.5 ഏക്കർ വ്യാപിച്ചു കിടക്കുന്ന സ്റ്റേറ്റ് പാർക്കിൽ നിന്നും ഇതിനു മുമ്പു വിലപിടിപ്പുള്ള ഡയമണ്ട് ലഭിച്ചിരുന്നു.

ഡയമണ്ട് എങ്ങനെ കണ്ടെത്താം എന്ന യു ട്യൂബ് വിഡിയോ തണൽ മരത്തിന് ചുവട്ടിൽ ഇരുന്നു കാണുന്നതിനിടയിലാണ് ഇവർ ഇരുന്നിരുന്നതിനു സമീപമുള്ള പാറയിലാണു നാലു കാരറ്റോളം വരുന്ന ഡയമണ്ട് തന്റെ ദൃഷ്ടിയിൽ പെട്ടെതെന്ന് ഇവർ പറഞ്ഞു.

മഞ്ഞ നിറത്തിലുള്ള പെൻസിൽ ഇറേസറുടെ വലിപ്പമുള്ള ഡയമണ്ട് അടുത്തയിടെ പെയ്ത മഴക്കുശേഷമായിരിക്കാം ഇവിടെ പ്രത്യക്ഷപ്പെട്ടതെന്ന് സ്റ്റേറ്റ് പാർക്ക് ജീവനക്കാരൻ  വെമേൻ കോക്കസ് പറഞ്ഞു. പതിനായിരക്കണക്കിന് ഡോളർ വിലമതിക്കുന്നതാണ് ഈ ഡയമണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഈ വർഷം ഇതിനു മുമ്പു ഇവിടെ നിന്നും കണ്ടെത്തിയ ഏറ്റവും വലിയ ഡയമണ്ട് 1.52 കാരറ്റ് മാത്രമുള്ളതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.