You are Here : Home / USA News

വിശ്വസ്തക്കു അംഗീകാരം-പ്രവാസി മലയാളി സജി ജോർജ് എതിരില്ലാതെ വീണ്ടും മേയർ കസേര ഉറപ്പിച്ചു

Text Size  

Story Dated: Thursday, March 14, 2019 05:44 hrs UTC

ഡാളസ്; അമേരിക്കൻ ചരിത്രത്തിന്റെ ഏടുകളിൽ ആദ്യപ്രവാസി മലയാളി ടൌൺ മേയർ എന്ന ബഹുമതി പിടിച്ചു പറ്റിയ സജി പി ജോർജ് തിരഞ്ഞെടുപ്പ് അങ്കത്തിനു ഇറങ്ങാതെ തന്നെ വീണ്ടും രണ്ടു കൊല്ലത്തേക്ക് കൂടി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സണ്ണിവെയല് ടൌൺ മേയറായിരുന്ന ജിം ഫോഫ് രാജിവെച്ച ഒഴിവില് ഒരു വര്ഷത്തെക്കു 2018 ഏപ്രിൽ മാസത്തിൽ ബെൽറ്റ്‌ പേപ്പറിലൂടെ സജി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.മേയർ കാലാവധി ഏപ്രിലിൽ അവസാനിക്കുന്ന സജി ജോർജ് വീണ്ടും 2 വർഷത്തേക്ക് മേയർ സ്ഥാനത്തെക്കു നോമിനേഷൻ സമർപ്പിച്ചു. എതിർ സ്ഥാനാർഥി തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോടു സജി ജോർജ് എതിരില്ലാതെ വീണ്ടും 2 വർഷത്തേക്ക് കൂടി സണ്ണിവെയ്ൽ ടൌൺ മേയർ പദം അലങ്കരിക്കും.

ഡാളസിലെ അതി മനോഹരമായ ടൌൺ ആണ് സണ്ണിവെയ്ൽ. ഈ കൊച്ചു ടൗണിലെ മൊത്തം 6600 -ൽ പരം ജനസംഖ്യയുള്ളതിൽ 20 % ആൾക്കാരും ഇന്ത്യയിൽ നിന്നും കുടിയേറിയവരാണ്. സ്വാസ്ഥമായ ജീവിതത്തിനു പറ്റിയ താമസ കേന്ദ്രം. വികസനം കൂടുതൽ നടക്കേണ്ടതായ ടൌൺ. കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുമെന്ന പ്രതിജ്ഞയുമായിട്ടാണ് മേയർ സജി.

ലോക്ഹീഡ് മാർട്ടിനിൽ സീനിയർ എഞ്ചിനീയറിംഗ് മാനേജരായി സേവനം ആയി ചെയ്തു വരുന്ന സജി തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും സയൻസിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം അമേരിക്കയിലേക്ക് പിതാവിനോടൊപ്പം കുടിയേറുകയായിരുന്നു. വിദ്യാഭ്യാസത്തിൽ ബഹു മിടിക്കാനായിരുന്ന സജി ടെക്സാസ് ടെക് കോളേജിൽ നിന്നും എൻജിനീറിങ്ങിൽ മാസ്റ്റർ ബിരുദവും, സൗത്തേൺ മെതഡിസ്റ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ യും നേടിയെടുത്തു.

പ്രായമായ പിതാവിനെ വേണ്ട സ്നേഹ പരിചരണം നൽകി പിതാവിനോടൊപ്പം ഡാളസ് സണ്ണി വേലിയിൽ ഒരു നല്ല ക്രിസ്തീയ മാതൃകാ കുടുംബമായി താമസിച്ചു വരുന്നു. കോളേജ് പഠന കാലത്തു പെട്ടെന്ന് ഉണ്ടായ മാതാവിന്റെ വേർപാട് സജിയിലുണ്ടാക്കിയ വേദന അസഹ്യമായിരുന്നു എങ്കിൽ പോലും പിതാവിൽ നിന്നും കിട്ടിയ സ്‌നേഹം, സ്വാന്ത്വനം ഭാവി ജീവിതത്തിൽ ഉയർച്ചയുടെ ഘട്ടങ്ങളായി പരിണയിച്ചു.

മെഡിക്കൽ ബിരുദധാരിയായ ജയ മാത്യു ആണ് ഭാര്യ. മൂത്ത മകൾ ആൻ യു റ്റി ഓസ്റ്റിൻ മെഡിക്കൽ വിദ്യാർത്ഥിയും, മകൻ ആൻഡ്രൂ ടെക്സാസ് ടെക് സെയിൻസ് വിഭാഗം വിദ്യാര്ഥിയുമാണ്.

കൗണ്സില് മെമ്പര്, പ്രോം ടേം മേയര് തുടങ്ങിയ പദവികളില് എട്ടു വര്ഷത്തെ പ്രവര്ത്തന പാടവം, 2018 -യിൽ സജിയെ മേയര് പദവിയിലേക്കുയര്ത്തിയത്. എടുക്കുന്ന സ്ഥാനങ്ങൾ വളരെ ഉത്തരവാദത്തോടും, വിശ്വസ്തതയോടും നിർവഹിക്കുന്നതിൽ സജി കൃത്യനിഷ്ട പാലിച്ചിരുന്നു.

ദൈവ വിശ്വാസിയായ ഇദ്ദേഹം ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മെമ്പർ ആണ്.വളരെ തിരക്കിട്ട ജീവിതത്തിലും ചർച്ചിന്റെ സെക്രട്ടറി, സൺ‌ഡേ സ്കൂൾ കോർഡിനേറ്റർ, ക്വയർ കോർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2019-ലെ സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ അല്മീക ശുശ്രുഷകനാണ്.

അമേരിക്കന് ചരിത്രത്തിൽ ആദ്യ മലയാളി ടൌൺ മേയർ പദവി എന്ന ബഹുമതി നേടിയെടുത്ത ശ്രീ. സജി ജോർജ്, പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ല കുറിയന്നൂർ പൂവേലിൽ കുടുംബാംഗമാണ്.

(എബി മക്കപ്പുഴ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.