You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ച്; ഫോമയുടെ 53മത് അംഗ സംഘടന

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 10, 2013 10:45 hrs UTC

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന നന്ദിപൂര്‍വ്വമുള്ള അംഗീകാരമായി ഫ്‌ലോറിഡയിലെ കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ച് (സൗത്ത് ഫ്‌ലോറിഡ) ഫോമയില്‍ അംഗമായി ചേര്‍ന്നു. ഇതോടെ ഫോമയിലെ അംഗ സംഘടനകളുടെ എണ്ണം അന്‍പത്തിമൂന്നായി. സെപ്റ്റംബര്‍ 21 ശനിയാഴ്ച ലന്റാനായിലെ ഹോളി സ്പിരിറ്റ് കത്തോലിക്കാ ദേവലയത്തിന്റെ സോഷ്യല്‍ ഹാളില്‍ വെച്ച് നടന്ന ഓണാഘോഷ വേളയില്‍, അസ്സോസിയേഷന്‍ പ്രസിഡന്റ് സജി ജോണ്‍സണില്‍ നിന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു അംഗത്വ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.

 

കമ്മിറ്റി ഭാരവാഹികളായ ബാബു തോമസ്, റെജി സെബാസ്റ്റ്യന്‍, ജോണ്‍ തട്ടില്‍, ജിജോ തോമസ്, ജോസഫ് ഐസക്, മാത്യു തോമസ്, ലൂക്കോസ് പൈനുങ്കല്‍, എബ്രഹാം കളത്തില്‍, അനില്‍ കുമാര്‍, ബിജു ആന്റണി, ബാലന്‍ പി., ബാബു വെട്ടം, സന്തോഷ് തോമസ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഫോമയില്‍ അംഗത്വമാകുക വഴി കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന് ദേശീയ പദവി ലഭിച്ചു എന്നും, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുദൃഢമാക്കാനും അതുവഴി എല്ലാ അംഗങ്ങള്‍ക്കും ദേശീയപരമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവുമാണ് ലഭിച്ചിരിക്കുന്നതെന്നും ജോര്‍ജ് മാത്യു പ്രസ്താവിച്ചു. 2014 ജുണ്‍ 26 മുതല്‍ 29 വരെ ഫിലഡല്‍ഫിയായില്‍ നടക്കുന്ന ഫോമയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷന് കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ എല്ലാ പിന്തുണയും പ്രസിഡന്റ് സജി ജോണ്‍സണ്‍ പ്രഖ്യാപിച്ചു.

    Comments

    Thomas Alex (MARC) October 10, 2013 02:10

    Congratulations to  Kerala Association of Palm Beach for joining FOMAA.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More