You are Here : Home / USA News

കേരള റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ സാരഥികള്‍

Text Size  

Story Dated: Wednesday, October 09, 2013 10:31 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റന്‍ : ഇരുപത്തി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി 2013 ഒക്‌ടോബര്‍ 6ന് ചെട്ടിനാട് റെസ്റ്റോറന്റില്‍ സമ്മേളിച്ച് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജോണ്‍ മാത്യൂ, സെക്രട്ടറി- സുഗുണന്‍ ഞെക്കാട്, മാത്യൂ കുരവയ്ക്കല്‍ - ട്രഷറര്‍, ഈശോ ജേക്കബ് - ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍. പ്രവര്‍ത്തന മാന്ദ്യത്തില്‍ കിടന്ന ഫോറത്തിനെ ഭരണഘടന അനുശാസിക്കുന്നവിധം പ്രവര്‍ത്തന ശൈലി പുനഃസംഘടിപ്പിക്കുവാനും, നാല് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരുടെയും ഒരു കോര്‍ഡിനേറ്ററുടെയും ഒഴിവുകള്‍ കഴിയുന്നതും വേഗം നികത്താനും ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ ചുമതലപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More