You are Here : Home / USA News

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌- അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 09, 2013 10:28 hrs UTC

ഡാളസ്‌: യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌, ഡാളസിന്റെ അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 1 മണിവരെ അസംബ്ലി ഓഫ്‌ ഗോഡ്‌ ഡാളസില്‍ വെച്ച്‌ സമ്മേളനം, പ്രാര്‍ത്ഥന, ആരാധന എന്നിവയോടുകൂടി നടത്തപ്പെടുമെന്ന്‌ കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. (Address: 2383, Dumoe Ave, Dallus, Texas 75228). സിസ്റ്റര്‍ സൂസന്‍ തോമസ്‌ (ബഹ്‌റിന്‍), ഡോ. ജെപ്‌സിന്‍ മാലിയില്‍ (ഡാളസ്‌) എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. വാര്‍ഷിക സമ്മേളനത്തിലും പ്രാര്‍ത്ഥനയിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാ സഹോദരിമാരേയും സംഘാടകര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സിസ്റ്റര്‍ അന്നമ്മ വില്യംസ്‌ (കോര്‍ഡിനേറ്റര്‍) 972 264 6808), സിസ്റ്റര്‍ മോളി തോമസ്‌ (214 708 8890), സിസ്റ്റര്‍ മോനി ഫിലിപ്പ്‌ (972 853 7181).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More