You are Here : Home / USA News

പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഡാലസില്‍ അന്തരിച്ചു

Text Size  

Story Dated: Friday, April 24, 2020 03:14 hrs UTC

 
 
ഡാളസ്: സുദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ കെ.ഐ. കോരുത് (87) (റാന്നി ഈട്ടിച്ചുവട്) ഏപ്രില്‍ 23-നു ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ സ്വാഭാവിക അന്ത്യമായിരുന്നു.
അധ്യാപകനായിരുന്നു. പിന്നീട് അത് രാജി വച്ചു 1967-ല്‍ അമേരിക്കയിലെത്തി ഉപരിപഠനം നടത്തി. 1973-ല്‍ മടങ്ങി പോയി റാന്നി
 
യില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണു വീണ്ടി അമേരിക്കയിലെത്തിയത്. നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.
 
ഭാര്യ സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍).
മക്കള്‍: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍:പാസ്റ്റര്‍ ബാബു ഐപ്പ്; ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്. 10 കൊച്ചുമക്കളുണ്ട്. അവരുടെ രണ്ട് മക്കളുമുണ്ട്.
 
മെമ്മോറിയൽ സർവീസ്-  ഏപ്രിൽ 25  ശനിയാഴ്ച  2 -5 pm
 നോർത്ത് ഡാളസ് ചർച്ച ഓഫ് ഗോഡ് റിച്ചാർഡ്സൺ
സംസ്കാര ശുശ്രുഷ -ഏപ്രിൽ 27  തിങ്കളാഴ്ച 2 -3  pm  
റ്റ്രെന്റിൻ ജാക്‌സൺ  മോറോ  ഫ്യൂണറൽ ഹോം, അല്ലൻ  
(എല്ലാ സർവീസുകളും  കൗണ്ടി,  സി ഡി സി ഗൈഡ് ലൈൻസിനു വിധേയമായി) 
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693
ജോസ് കോരുത് 469-579-9941 
 
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693
ജോസ് കോരുത് 469-579-9941 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.