You are Here : Home / USA News

കയറ്റിറക്കവുമായി കോവിഡ് 19ന്റെ മരണക്കളി; ഇത് ശാന്തമോ? അതോ സംഹാരമോ ?

Text Size  

Story Dated: Tuesday, April 21, 2020 11:42 hrs UTC

 
ഫ്രാൻസിസ് തടത്തിൽ
 
 
ലോകത്ത് ആകെ മരണം 170,397   
അമേരിക്കയിൽ 42,514 പേർ മരിച്ചു 
കണക്ടിക്കട്ടിൽ 203 മരണം 
നിലവിൽ 1.66 മില്യൺ രോഗികൾ 
ആകെ കൊറോണ ബാധിതർ 2.48 മില്യൺ 
 ലോകത്ത് 73,928 പുതിയ രോഗികൾ 
ഒരു മില്യൺ പേരിൽ128 മരണം വീതം
ഫ്രാൻ‌സിൽ മരണം 20,000 കടന്നു   
രാജ്യത്തു  രോഗബാധിതർ 8 ലക്ഷത്തിലേക്ക് 
മരണനിരക്ക് വീണ്ടും കൂടി 
 
 
 
 
ന്യൂജേഴ്‌സി:രണ്ടായിരത്തിലേക്കു കടന്നില്ലെങ്കിലും  തുടർച്ചയായ രണ്ടു ദിവസങ്ങളിൽ മരണനിരക്ക് കുത്തനെ കുറഞ്ഞതിനു ശേഷം കോവിഡ് 19 ആർക്കും പിടികൊടുക്കാത്ത ഒളിപ്പോരാളിയെപ്പോലെ സംഹാരവും ശാന്തതയുമായി വിളയാട്ടം തുടരുന്നു. ചിലപ്പോൾ സംഹാരതാണ്ഡവം മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ കുത്തനെ ഒരു ഇറക്കം. എല്ലാം ശമനമായെന്നു കരുതുമ്പോൾ നിനച്ചിരിക്കാതെ വീണ്ടും സംഹാരം... 
 
കോവിഡിന്റെ ഈ രൗദ്ര ഭാവം എന്ന് ശമിക്കുമെന്നു കാതോർക്കുന്ന ലോക ജനത. ലോകത്തെ സമസ്‌ത ഭൂഖണ്ഡങ്ങളിലുമുള്ള 205  രാജ്യങ്ങളിൽ സാഹാരതാന്ധവമാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന അത്ഭുതജീവി ഇതിനകം 170,450 പേരുടെ ജീവനപഹരിച്ചു കഴിഞ്ഞു. എന്നാൽ അമേരിക്കയിൽ ശനിയാഴ്ച്ച 1,848 ലേക്ക് കുറഞ്ഞ മരണസംഖ്യ ഞായറാഴ്ച 1,553 വരെ എത്തി. ഇന്നത്തെ കുത്തനെയുള്ള കയറ്റം കൂടിയായപ്പോൾ  കഴിഞ്ഞ ആഴ്ചയുടെ തനിയാവർത്തനമാണ് ഈ ആഴ്ചയിലും സംഭവിച്ചിരിക്കുന്നത്. ഈസ്റ്റര് കഴിഞ്ഞുള്ള ദിവസങ്ങളിൽ മിക്കവാറും എല്ലാ ദിവസവും 2000 മുകളിലായിരുന്നു ദിവസേനയുള്ള മരണം. 
 
ഇപ്പോഴിതാ ഇന്നലെ അമേരിക്കയിൽ മരണനിരക്ക് 1,939 ആയി വീണ്ടും കുതിച്ചുയർന്നു. ന്യൂയോർക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണമുണ്ടായത് കണക്ടികക്റ്റിൽ ആണ്. ഇവിടെ ഇന്നലെ ആദ്യമായി 200 കടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മരണനിരക്ക് കുറയുന്നതിന്റെ സൂചന നൽകിക്കൊണ്ട് ശനി, ഞായർ ദിവസങ്ങളിൽ വലിയതോതിൽ കുറവ് രേഖപ്പെടുത്തിയതായിരുന്നു. ശനിയാഴ്ച്ച 1,800, ഞായറാഴ്ച 1,540 എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. അതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ തുടർച്ചയായി 2000 നു മുകളിൽ ഉണ്ടായ കൂട്ടമരണങ്ങൾക്കു ശേഷം വാരാന്ത്യത്തിൽ മരണസംഖ്യ കുറഞ്ഞപ്പോൾ പ്രത്യാശയുടെ ചെറിയ വെട്ടം തെളിഞ്ഞിരുന്നു. അങ്ങനെയാണ് ഈസ്റ്റര് ആഴ്ചയുടെ തനിയാവർത്തനമായി  ഇന്നലത്തേയും വാരാന്ത്യത്തിലേയും മരണനിരക്കുകൾ എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
 
ഇതോടെ അമേരിക്കയിൽ ആകെ മരണം 42,145 ആയി. അമേരിക്കയ്ക്ക് പിന്നിലായി 24,000 മരണവുമായി ഇറ്റലി രണ്ടാം സ്ഥാനത്തു തുടരുന്നു.20,855 മരണവുമായി മൂന്നാം  സ്ഥാനത്തു തുടരുന്ന സ്പൈനിനിനെ മറികടക്കാനൊരുങ്ങുകയാണ് ഫ്രാൻസ്. ഇന്നലെ 20,000 കടന്ന ഫ്രാൻസും സ്പൈനുമായി 600 മരണങ്ങളുടെ അന്തരമാണുള്ളത്. സ്പൈനിൽ മരണനിരക്ക് കുറയുകയും ഫ്രാൻസിൽ കുറവില്ലാതെ തുടരുകയും ചെയ്യുന്നതിനാൽ ഫ്രാൻസ് അതിവേഗം മൂന്നാം സ്ഥാനത്തെത്തിയേക്കാം. കഴിഞ്ഞ ഒരാഴ്ചയ്ക്കിൽ യു.കെയിൽ ഇന്നലെ മരണനിയർക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് 400 ലാണെങ്കിലും ആകെ മരണസംഖ്യ 16,500 ആയി. ബെൽജിയമാണ് മരണനിരക്കിൽ ഇംഗ്ലണ്ടിന് പിന്നിൽ. 5,823 മരണം. 
   
യൂറോപ്യൻ രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. മരണനിരക്കിൽ ഗതിവേഗം കൂടിക്കൊണ്ടിരുന്ന ഫ്രാൻസ് യു.കെ. എന്നിവിടങ്ങളിൽ ഇന്നലെയും  കുറഞ്ഞ മരണനിരക്കായിരുന്നു.  ഇന്ന് ഇറ്റലി-454 , ഫ്രാൻസ്-547,സ്പെയിനിൽ -399, യു.കെ.-449, ബെൽജിയം-145 എന്നിങ്ങനെയാണ് മരണനിരക്ക്. അതെ സമയം ഒരാഴ്ചയിലേറെയായി ജർമ്മനിയിൽ മരണ നിരക്കിൽ വളരെ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ജർമ്മനിയിൽ ഇന്നലെ നേരിയ വർദ്ധനവ് ഉണ്ടായി. 220 മരണം.ചൈനയിൽ ഇന്നലെ മരണമുണ്ടായില്ല.. 
 
ന്യൂയോർക്കിൽ ഇന്നലെ 631 പേരർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 18,929 ആയി. നാലായിരം കടന്ന ന്യൂജേഴ്‌സിയിൽ ഇന്നലെ 175 പേര് കൂടി മരിച്ചതോടെ ആകെ മരണം 4,377 ആയി.   ശനിയാഴ്ച 1000 കടന്ന കണക്റ്റിക്കട്ടിൽ  ഇന്നലെ 203 പേരുകൂടി മരിച്ചതോടെ ആകെ മരണം 1,331 ആയി.  പുതിയ ഹോട്ട് സ്പോട്ടുകൾ ആയ മസാച്യുസെസിൽ- 103 , പെൻസിൽവാനിയ-111 എന്നിങ്ങനെയാണ് മരണസംഖ്യ. മസാച്യുസെസിൽ ആകെ മരണസംഖ്യ 1,566 , പെൻസിൽവാനിയയിൽ 1,180 മായി.
 
 ഇല്ലിനോയിസിൽ ഇന്നലെ 59 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,349 ആയി.. മിഷിഗണിലെ 77 പേർ മരിച്ചത്തോടെ അവിടെ ആകെ മരണസംഖ്യ 2,468 ആയി. കാലിഫോർണിയയിൽ 48 മരണം കൂടിയായപ്പോൾ  ആകെ മരണം 1,223 ആയി. 32 പുതിയ മരണംകൂടി റിപ്പോർട്ട് ചെയ്ത ലൂയിസിയാനയിൽ ആകെ അമരണം 1,328 ആയി. ജോർജിയയിൽ (94) മരിലാൻഡ് (96), ഫ്ലോറിഡ (49) ഓഹിയോ(38) എന്നിങ്ങനെയാണ് പ്രധാന കേന്ദ്രങ്ങളിലെ മരണസംഖ്യ. ഇതുവരെ ആകെ ൯ സ്റ്റേറ്റുകളിൽ മരണസംഖ്യ ആയിരം കടന്നു. 
 
ലോകത്തു നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,659,439 ആയി. അതിൽ 56,763 പേരുടെ നില ഗുരുതരമാണ്.  ഇപ്പോൾ ആകെ രോഗബാധിതർ 2,480,503 ആണ്. ഇന്നലെ 73,928 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെ ആകെ മരണം 5,366. ഇതുവരെ രോഗം ഭേദമായവർ 646,328 പേർ. 
 
ഇന്നലെ  ലോകത്ത് 73,928 പേർ  പുതിയ രോഗികളായി റിപ്പോർട്ട്ചെയ്തു.അതിൽ 28,123 പേര് അമേരിക്കക്കാരാണ്. യൂ.കെ.(4,676 ), റഷ്യ (4,268), ടർക്കി (4,674),ഇറ്റലി(2,586 ), ബ്രസീൽ (2,580), ഫ്രാൻസ്,(2,489) എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ജർമ്മനി (1,322), ബെൽജിയം (1,487), സ്പെയിൻ(1,536) എന്നിവിടങ്ങളിൽ   വളരെ കുറവ് പുതിയ രോഗികൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
 
അതെ സമയം ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 792,759 പേർക്ക് കൊറോണ ബാധിച്ചു.ഇതിൽ 72,389 പേര് സുഖം പ്രാപിച്ചപ്പോൾ 42,514 പേർ  മരണത്തിനു കീഴടങ്ങി. നിലവിൽ (677 ,886) പേര് കൊറോണ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ (13,953  പേരുടെ നില ഗുരുതരമാണ്. 
 
ലോകത്ത് ഒരു മില്ല്യൺ ആളുകളിൽ 22 പേർ വീതമാണ്  കോവിഡ്-19 മൂലം മരണത്തിനു കീഴടങ്ങുന്നുണ്ട് . അമേരിക്കയിൽ ഒരു മില്യൺ ജനസംഖ്യയിൽ നിന്ന് മരിക്കുന്നവരുടെ എണ്ണം വർധിച്ചു 128 ആയി ഒരാഴ്ച്ച മുൻപുവരെ 68 ആയിരുന്നു. വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു മില്യൺ ജനങ്ങളിലെ മരണ നിരക്ക് അമേരിക്കയുടെ നാലിരട്ടി വരെയുണ്ട് . 
 
അമേരിക്കയുടെ ഇരട്ടിയും അതിലധികവുമുള്ള രാജ്യങ്ങളിലെ ഒരു ഓരോ മില്യൺ ജനങ്ങളിൽ കോവിഡ് -19 മൂലം മരണമടയുന്നവരുടെ എണ്ണം നോക്കുക:ബെൽജിയം-503, സ്പെയിൻ-446, ഇറ്റലി-39൯, ഫ്രാൻസ്-310, യു.കെ.-243 . കുഞ്ഞു രാജ്യങ്ങളായ സാൻ മരിനോ (1,149 ),ആൻഡോറ (479)0  എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ മരണനിരക്ക്. ഈ  രാജ്യങ്ങളിൽ ആകെ മരണം  സാൻ മരിനോ (39), ആൻഡോറ (35) എന്നിങ്ങനെയാണ്. അവിടെ ജനസംഖ്യ ഒരു ലക്ഷത്തിൽ താഴെയാണ്. ചൈനയിൽ ൩, ഇന്ത്യ ൦.4 എന്നിങ്ങനെയാണ് ഒരു മില്ലിയൻ ആളുകളിൽ മരിക്കുന്നവരുടെ എണ്ണം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.