You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച് ഓഫ് ഗോഡിന്റെ ജൂബിലി സമ്മേളനം 2021ലേക്ക് മാറ്റിവെച്ചു

Text Size  

Story Dated: Monday, April 13, 2020 12:22 hrs UTC

 
 
ഡാളസ്: 2020 ജൂലൈ 15 മുതല്‍ 19  വരെ ഡാളസില്‍  വെച്ച് നടത്തുവാനിരുന്ന 25 !ാം മത്  നോര്‍ത്ത്  അമേരിക്കന്‍  ചര്‍ച് ഓഫ് ഗോഡിന്റെ (NACOG) ജൂബിലി  സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാന്‍ നാഷണല്‍ ഭാരവാഹികള്‍  തീരുമാനിച്ചു.
 
ഏപ്രില്‍ 5   തീയതി കൂടിയ എക്‌സിക്യൂട്ടീവ് , നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ സംയുക്ത മീറ്റിംഗില്‍ വെച്ചാണ് തീരുമാനം കൈകൊണ്ടത് . ഈ ദിവസങ്ങളില്‍ നാം പ്രാദേശികമായും ,ദേശീയമായും ,ലോകവ്യാപകമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ (ഇഛഢകഉ 19 ) കാരണത്താല്‍ കോണ്‍ഫെറന്‍സ് അനുഗ്രഹകരമായി നടത്തുവാന്‍ കഴിയുകയില്ല എന്നുള്ള നിഗമനത്തിലാണ്  ഇങ്ങനെ ഒരു തീരുമാനത്തില്‍ കോണ്‍ഫെറന്‍സിന്റെ ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത് .                    
 
അമേരിക്ക, കാനഡ, മാതൃരാജ്യമായ ഇന്ത്യയും , അതോടൊപ്പം ലോകരാജ്യങ്ങളും ഈ വൈറസിന്റെ ഭീഷണിയെ നേരിടുകയും അനേകര്‍ മരണത്തിനു കിഴടങ്ങുകയും അപ്പോള്‍ തന്നെ ആയിരങ്ങള്‍ ഹോസ്പിറ്റലുകളിലും, ഭവനങ്ങളിലും രോഗവുമായി മല്ലടിച്ചു കഴിയുന്ന ഈ സാഹചര്യത്തില്‍   നോര്‍ത്ത് അമേരിക്കന്‍ ചര്‍ച് ഓഫ് ഗോഡ് ഫാമിലിയും ഈ ദൗത്യത്തില്‍ പങ്കളികളാകുകയും അവരുടെ ആശ്വാസത്തിനായും, വിടുതലിനായും പൂര്‍ണ്ണ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും  ചെയ്യുന്നു.
 
ഈ വൈറസിന്റെ പ്രതിവിധിക്കായി  അദ്ധ്വാനിക്കയും, പ്രവര്‍ത്തിക്കയും ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും പ്രേത്യകിച്ചു  നമ്മുടെ സഹോദരി , സഹോദരന്‍മ്മാരെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കാം.
 
ദൈവഹിതമായാല്‍  നാകോഗ് ജൂബിലി കോണ്‍ഫറന്‍സ് 2021 ജൂലൈ   മാസത്തില്‍  നടത്തുവാന്‍
ദൈവത്തില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിച്ചു പ്രവര്‍ത്തിച്ചു വരുന്നു . എല്ലാവരുടെയും സഹകരണവും, പ്രാര്‍ത്ഥനയും ആവശ്യപെടുന്നു . വിശദ വിവരങ്ങള്‍ പുറകാലെ അറിയിക്കുന്നതായിരിക്കും .
 
നാഷണല്‍ ഭാരവാഹികള്‍ : Pastor Jose Annicattu - National President, Pastor Sunny Thazampallom  - National Vice President,
Pastor Abraham Thomas -  National Secretary, Wilson Varghese - National Treasurer, Evg Soby Kuruvilla -  National Youth Coordinator.
 
മീഡിയ കോര്‍ഡിനേറ്റര്‍ : പ്രസാദ് തീയാടിക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.