You are Here : Home / USA News

തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, April 08, 2020 01:02 hrs UTC

 
 
ഡിട്രോയിറ്റ്, മിഷിഗണ്‍: കുറവിലങ്ങാട് വെമ്പള്ളി കുഴികണ്ടത്തില്‍ തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി. ഡിട്രോയിറ്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കെമിസ്റ്റ് ആയിരുന്നു. കുറച്ചു കാലമായി കന്‍സറുമായി പോരാട്ടത്തിലായിരുന്നു.സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ്
 
പാലാ കളരിമാക്കില്‍ ബാല തോമസ് (ഫാര്‍മസിസ്റ്റ്) ആണ് ഭാര്യ. മാനേജ്‌മെന്റ് വിദഗ്ദന്‍ വിനു, ഡോ. മോനു എന്നിവര്‍ മക്കള്‍.
 
പരേതനായ മാണി സെബാസ്റ്റ്യന്‍, ഡോ. കുര്യാക്കോസ് (പാല) തമ്പി സെബാസ്റ്റ്യന്‍ (വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്), പെണ്ണമ്മ, മേരി, ത്രേസ്യ, ക്ലാരമ്മ എന്നിവരാണു സഹോദരര്‍. 
Sponsored Advertisement
 
image
 
സംസ്‌കാരം ഇന്ന് (ചൊവ്വ) നടത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.