You are Here : Home / USA News

കോവിഡ് വ്യാപനം തടയാൻ ഗ്രാഫീൻ മാസ്ക്കുമായി ഇന്തോ–അമേരിക്കൻ വിദ്യാർഥിനി.

Text Size  

Story Dated: Wednesday, April 08, 2020 12:43 hrs UTC

 
 പി.പി.ചെറിയാൻ
 
 
വെർജീനിയ ∙ കോവിഡ് 19ൽ നിന്നും രക്ഷനേടുന്നതിന് ഗ്രാഫീൻ  മുഖാവരണം എന്ന ആശയവുമായി തോമസ് ജഫർസൺ സയൻസ് ആന്റ് ടെക്നോളജി ഹൈസ്കൂൾ (വെർജീനിയ) ഇന്തോ–അമേരിക്കൻ വിദ്യാർഥിനി പർണിക സക്സേന. നാനോ ടെക്നോളജി ക്ലബ്, ഹൈസ്ക്കൂൾ, ഗവേഷണം എന്നിവയിൽ നിന്നും ലഭിച്ച വിവരങ്ങൾ സമാഹരിച്ചാണ് പതിനാറുവയസ്സുള്ള പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ഗ്രിഫിൻ മാസ്ക്കുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
  നിലവിലുള്ള മാസ്ക്കുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒന്നാണിതെന്ന് പർണിക അവകാശപ്പെടുന്നു. നാനോ ടെക്നോളജി ഉപയോഗിച്ചു നിർമിക്കുന്ന മുഖാവരണം ധരിക്കുമ്പോൾ ഓക്സിജൻ പുറത്തു നിന്നും വലിച്ചെടുക്കുന്നതിനും അതേസമയം കോവിഡ് 19 പാർട്ടിക്കിൾസിനെ അകത്തേക്കു പോകാതെ തടയുന്നതിനും കഴിയും.
  ഇതുവളരെ ട്രാൻസ്പേരന്റ് ആണെന്നും ആരോഗ്യപ്രവർത്തകർക്കും സാധാരണക്കാർക്കും ഇതു ഉപയോഗിക്കാൻ കഴിയുമെന്നും പർണിക വിശദീകരിച്ചു. തീരെ കനംകുറഞ്ഞതും, മുഖം മുഴുവനും മറയ്ക്കുവാൻ കഴിയുന്ന തരം മാസ്ക്കാണിത്.പുതിയ മാസ്ക്കിന്റെ പ്രവർത്തനം, അധ്യാപകരേയും ഡോക്ടർമാരേയും കാണിച്ചുവെന്നും, എന്നാൽ ഇതിനംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വിദ്യാർഥിനി പറയുന്നു. പർണികയുടെ പിതാവ് കംപ്യൂട്ടർ എൻജിനീയറും മാതാവ് ക്ലാസിക്കൽ ഡാൻസ് ടീച്ചറുമാണ്. പർണിക ജനിക്കുന്നതിനു മുമ്പ് ഇവർ ഇന്ത്യയിൽ എത്തിയിരുന്നു. മാതാപിതാക്കൾ കുട്ടിയുടെ കുട്ടിയുടെ പ്രോജക്ടുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.