You are Here : Home / USA News

ഷിക്കാഗോ ബ്രദേഴ്‌സ് ക്ലബ് ഉദ്ഘാടനവും, ക്രിസ്തുമസ് പുതുവത്സാരാഘോഷവും ഡിസം. 28-ന്

Text Size  

Story Dated: Monday, December 23, 2019 05:08 hrs UTC

 
ജോയിച്ചന്‍ പുതുക്കുളം
 
 
 
ഷിക്കാഗോ: ഷിക്കാഗോയില്‍ പുതുതായി രൂപംകൊണ്ട ബ്രദേഴ്‌സ് ക്ലബിന്റെ ഉദ്ഘാനവും, ക്രിസ്തുമസ് പുതുവത്സരാഘോഷവും ഡിസംബര്‍ 28-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ക്ലബ് ഹാളില്‍ (61 E Fullerton AV, Addison, IL ) വച്ച് നടത്തപ്പെടുന്നതാണ്.
 
പ്രസിഡന്റ് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യാ ഷിക്കാഗോ പ്രസിഡന്റും, കേരളാ എക്‌സ്പ്രസ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജോസ് കണിയാലി ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും, സംഗമം പത്രത്തിന്റെ മാനേജിംഗ്  മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് മാഞ്ഞൂരാന്‍ മുഖ്യാതിഥിയായിരിക്കുന്നതുമാണ്. തദവസരത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളം ആശംസകള്‍ അര്‍പ്പിക്കും.
 
ഷിക്കാഗോയില്‍ മലയാളി സമൂഹത്തിന് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നുകൊടത്തുകൊണ്ടാണ് പുതിയ ക്ലബ് രൂപംകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ക്ലബിന് ഉണ്ടായിട്ടുള്ള വളര്‍ച്ച മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ ഫലമായിട്ടാണ്. ക്ലബ് ലക്ഷ്യംവെയ്ക്കുന്നത് കലാ, സാമൂഹ്യ, സാംസ്കാരിക, കാരുണ്യ രംഗങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടും, അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് മലയാളി സാന്നിധ്യം ഉറപ്പുവരുത്താനും വേണ്ടിയാണ്.
 
ക്ലബിന്റെ ഉദ്ഘാടന സമ്മേളനത്തിലേക്കും തുടര്‍ന്നു നടക്കുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളിലേക്കും എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ക്ലബ് ജനറല്‍ സെക്രട്ടറി ടോമി അംബേനാട്ട് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.