You are Here : Home / USA News

ട്രൈസ്‌റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘേഷങ്ങള്‍ ഒക്‌ടോബര്‍ 26 ശനിയാഴ്ച ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Monday, October 21, 2019 01:57 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍
 
 
ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 64ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം ഒക്‌ടോബര്‍ 26,  ശനിയാഴ്ച വൈകുന്നരം 5:30 മണി മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ) 19115 ല്‍ വച്ച്  ആഘോഷപുര്‍വ്വം കൊണ്ടാടുന്നു.
 

വൈകുന്നേരം 5:30 -മണിക്ക് ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പെന്‍സില്‍വേനിയ ലിങ്കന്‍ യുണിവേഴ്‌സിറ്റി പ്രൊഫസര്‍ ദിവ്യ നായര്‍ മുഖ്യ അതിഥിയായിരിക്കും. ഫിലാഡല്‍ഫിയായിലെ  സാമുഹിക, സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന. പൊതുയോഗവും  തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്‌ക്കാരിക പരിപാടികളും ഉണ്‍ടായിരിക്കും.
 
ആഘോഷ പരിപാടികളുടെ വിജയത്തിനായി  ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്റെ നേതൃത്വത്തില്‍, ആഘോഷകമ്മറ്റി ചെയര്‍മാന്‍ സുധ കര്‍ത്ത,   ടി.ജെ തോംസണ്‍  (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്ജ്,  ജോര്‍ജ്ജ് നടവയല്‍, ജോര്‍ജ്ജ് ഓലിക്കല്‍, റോണി വറുഗീസ,്   അലക്‌സ് തോമസ്, രാജന്‍ സാമുവല്‍, സുരേഷ് നായര്‍, എന്നിവരും  അംഗ സംഘടനകളുടെ പ്രതിനിധികളും  പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.