You are Here : Home / USA News

ലാനാ ദേശീയ കൺവെൻഷനിൽ കാവ്യാമൃതം

Text Size  

Story Dated: Wednesday, October 09, 2019 03:59 hrs UTC

നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75 234)വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാമത് നാഷണൽ  കണ്‍വന്‍ഷനോടനുബന്ധിച്ച്  നടക്കുന്ന കാവ്യാമൃതം പരിപാടിയിലേക്ക് അമേരിക്കയിലേയും കാനഡയിലേയും  കവിതാ പ്രേമികൾക്ക്  സ്നേഹസ്വാഗതം .  ഈ പരിപാടിയിൽ സ്വന്തം  കവിത അവതരിപ്പിക്കാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .  ഓരോരുത്തർക്കും  കവിതാവതരണത്തിനും സഹൃദയരു മായി  സ്വന്തം കാവ്യാനുഭവം പങ്കുവെക്കുന്നതിനുമായി 
അഞ്ചു മിനിറ്റായിരിക്കും ലഭിക്കുക . പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാർ  ഒക്ടോബർ 20 നു  മുൻപായി മോഡറേറ്റർ മാരെ താഴെ കാണുന്ന ഈമെയിലിൽ അറിയിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.